ആപ്പ്ജില്ല

ദ്വിഭാഷാ ചിത്രത്തിൽ നായകനാകാനൊരുങ്ങി ഗോകുൽ സുരേഷ്

ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാകുമെന്നും കോയമ്പത്തൂരില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴില്‍ നിന്ന് മൈന ഫെയിം വിദ്ധാര്‍ത്ഥും സമുദ്രക്കനിയും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Samayam Malayalam 2 Mar 2019, 4:39 pm
ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് മലയാള സിനിമയിൽ തൻ്റേതായ ഇടം കണ്ടെത്തിയ താരപുത്രൻ ഗോകുൽ സുരേഷ് ദ്വിഭാഷാ ചിത്രത്തിൽ നായകനാകാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയ ജോസഫിൻ്റെ സംവിധായകൻ പത്മകുമാറിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം തമിഴിലും മലയാളത്തിലും ഒരുപോലെ പുറത്തിറക്കാനാണ് പദ്ധതി എന്നുമറിയുന്നു.
Samayam Malayalam ദ്വിഭാഷാ ചിത്രത്തിൽ നായകനാകാനൊരുങ്ങി ഗോകുൽ സുരേഷ്
ദ്വിഭാഷാ ചിത്രത്തിൽ നായകനാകാനൊരുങ്ങി ഗോകുൽ സുരേഷ്


ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മറ്റൊരു സംവിധായകനായ വിശ്വനാണ്. അപ്പവും വീഞ്ഞും എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് വിശ്വൻ. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാകുമെന്നും കോയമ്പത്തൂരില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴില്‍ നിന്ന് മൈന ഫെയിം വിദ്ധാര്‍ത്ഥും സമുദ്രക്കനിയും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

മാമാങ്കം എന്ന വന്‍ ബജറ്റ് ചിത്രത്തിൻ്റെ മൂന്നാം ഷെഡ്യൂൾ സംവിധാനം ചെയ്യുകയാണ് പദ്മകുമാര്‍ ഇപ്പോൾ. ഈ ചിത്രത്തിൻ്റെ തിരക്കുകൾ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് പദ്മകുമാര്‍ പുതിയ ചിത്രത്തിലേക്ക് പ്രവേശിക്കുക. ഗോകുലിൻ്റേതായി ഒരുപിടി മലയാള ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. സൂത്രക്കാരന്‍, ഉൾട്ട, സായാഹ്ന വാര്‍ത്തകള്‍, ഇളയരാജ എന്നീ ചിത്രങ്ങൾ ഈ വര്‍ഷം തന്നെ തീയേറ്ററുകളിലെത്തും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്