ആപ്പ്ജില്ല

PK Rosy :വിപ്ലവനായികയ്ക്ക് പിറന്നാൾ: ആദ്യ നായിക റോസിയുടെ ജന്മദിനം ആഘോഷമാക്കി ഗൂഗിൾ

P.K. Rosy Google Doodle: സ്ത്രീകൾ പൊതുരംഗത്തേക്ക് കടന്നുവരാതിരുന്ന കാലത്ത് വിപ്ലവം സൃഷ്ടിച്ച കലാകാരി കൂടിയാണ് റോസി!

Samayam Malayalam 10 Feb 2023, 10:04 am
മലയാളസിനിമയിലെ ആദ്യ നായികയായ പി.കെ റോസിയുടെ ജന്മദിനമാണ് ഇന്ന്. റോസിയോടുള്ള ആദരവ് പ്രകടിപ്പിച്ചു കൊണ്ട് ഗൂഗിൾ പ്രത്യേക ഡൂഡിൽ പുറത്തിറക്കി. 1903-ല്‍ ഇതേദിവസം തിരുവനന്തപുരത്തായിരുന്നു പി.കെ റോസിയുടെ ജനനം.
Samayam Malayalam pk rosy



നാടകത്തിൽ നിന്നാണ് റോസി സിനിമയിലെത്തിയത്. വിഗതകുമാരൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ വീട് ആക്രമിക്കപ്പെട്ടിരുന്നു. നാട്ടിൽ തുടരുക ബുദ്ധിമുട്ടായപ്പോൾ റോസി നാടുവിട്ടുപോവുകയും അമ്മാവന്റെ വീട്ടിൽ താമസിക്കുകയുമായിരുന്നു. എന്നാണ് ചരിത്രം പറയുന്നത്.


അഭിനയത്തോടുള്ള അഭിനിവേശം ചെറുപ്പത്തിലേ ഉണ്ട് റോസിക്ക്. സമൂഹത്തിന്റെ പല മേഖലകളിലും, പ്രത്യേകിച്ച് കലാരംഗത്ത് സ്ത്രീകളെ നിരുത്സാഹപ്പെടുത്തിയ ഒരു കാലഘട്ടത്തിൽ ആണ് , റോസി മലയാള സിനിമയായ വിഗതകുമാരനിൽ അഭിയിക്കാൻ എത്തുന്നത്.

റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാവാമെന്നും യഥാർത്ഥ പേര് രാജമ്മ എന്നാണ് എന്നും രാജമ്മയുടെ ഇളയസഹോദരൻ ഗോവിന്ദൻ കുറച്ചുനാൾ മുൻപ് വെളിപ്പെടുത്തിയിരുന്നു. നാഗർകോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും 12 കൊല്ലം മുൻപ് രാജമ്മ മരിച്ചുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം.

1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോൾ തിയറ്ററിലായിരുന്നു നിശ്ശബ്ദസിനിമയായ വിഗതകുമാരൻ റിലീസ് ചെയ്തത്. സവർണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചതുകൊണ്ടു് തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി.


updating...

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്