ആപ്പ്ജില്ല

എന്തു സുന്ദരിയാണ്, ഒളിപ്പിച്ചു വച്ച ആ ബാക്കി മുഖം കൂടെ കാണിച്ചുകൂടെ? മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുതിയ ഫോട്ടോ!

വല്ലപ്പോഴും കൂടിയാണ് വിസ്മയ മോഹന്‍ലാല്‍ തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ അതിലും ഒരു മറ വച്ചുകഴിഞ്ഞാല്‍ എന്തു ചെയ്യും. അതി സുന്ദരിയായ ഒരു ഫോട്ടോ വിസ്മയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്, എന്നാല്‍ ഫോട്ടോ മുഴുവനായ കാണാന്‍ സാധിക്കുന്നില്ല

Authored byഅശ്വിനി പി | Samayam Malayalam 28 Mar 2024, 7:31 am
ഇന്നലെ ഒരുപാട് വൈകിയാണ് മോഹന്‍ലാല്‍ മകള്‍ വിസ്മയയ്ക്ക് ബര്‍ത്ത് ഡേ ആശംസകള്‍ അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. മകളുടെ പേജ് ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു.
Samayam Malayalam vismaya mohanlal birthday
വിസ്മയ മോഹൻലാൽ


'എന്റെ രാജകുമാരിയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. എപ്പോഴും നീ സ്‌നേഹവും സന്തോഷവും കൊണ്ട് അനുഗ്രഹിക്കപ്പെട്ടവളാവട്ടെ. സ്‌നേഹത്തോടെ അച്ഛന്‍' എന്ന് പറഞ്ഞാണ് മകളുടെ ഫോട്ടോയ്‌ക്കൊപ്പം മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്. അത് ഒരു പഴയ ഫോട്ടോ ആണ്. എന്നാല്‍ വിസ്മയയുടെ പേജില്‍ ഒരു പുതിയ ചിത്രമുണ്ട്.

View this post on Instagram A post shared by Mohanlal (@mohanlal)

പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് വിസ്മയ തന്റെ പുതിയ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. 'സൂര്യന് ചുറ്റും മറ്റൊരു പരിക്രമണം കൂടെ' എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. എന്നാല്‍ ചിത്രത്തില്‍ പാതി മുഖം മറച്ചുവച്ചിരിയ്ക്കുന്നു. അതി സുന്ദരിയാണ്, മറച്ചുവച്ച ആ ബാക്കി മുഖം കൂടെ കാണിച്ചുകൂടെ എന്ന് ചോദിച്ചാണ് ഫാന്‍സ് പേജുകള്‍ ഫോട്ടോ ഏറ്റെടുത്തിരിയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്കധികം സജീവമല്ല എങ്കിലും തന്റെ യാത്രകളെ കുറിച്ചും, വായിച്ച പുസ്തകങ്ങളെ കുറിച്ചും, ഇഷ്ടപ്പെട്ട ക്രാഫ്റ്റിനെ കുറിച്ചും എല്ലാം വിസ്മയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ സ്വന്തം ചിത്രം പങ്കുവയ്ക്കുന്നത് വളരെ വിരളമാണ്. അതുകൊണ്ട് തന്നെയാണ് പുതിയ ചിത്രം ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നതും.

കഴിഞ്ഞ ദിവസം അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്ത ഒരു വീഡിയോ മായ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കുട്ടിക്കാലം മുതല്‍ അമേരിക്കന്‍ ഗായകന്‍ റൊഡ് സ്റ്റീവാര്‍ട്ടിന്റെ കടുത്ത ആരാധികയായ സുചിത്രയെ, അദ്ദേഹത്തിന്റെ ലൈവ് ഷോ കാണാന്‍ കൂട്ടിക്കൊണ്ടുപോയതും, അവിടെ സുചിത്ര സ്വയം മറന്ന് ആഘോഷിക്കുന്നതുമായ വീഡിയോ വൈറലാവുകയും ചെയ്തു.
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്