ആപ്പ്ജില്ല

നീ എന്‍റെ ശ്വാസമാണ്! സ്നേഹയ്ക്ക് ജന്മദിനാശംസകളുമായി പ്രസന്ന

സന്തോഷ ജന്മദിനം കണ്ണമ്മ എന്ന് കുറിച്ചുകൊണ്ടാണ് സ്നേഹയ്ക്ക് പ്രസന്ന പിറന്നാളാശംസ നേർന്നിരിക്കുന്നത്

Samayam Malayalam 12 Oct 2020, 12:20 pm
തെന്നിന്ത്യന്‍ ഏറെ ആരാധകരുള്ള നടിയാണ് സ്നേഹ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള താരത്തിന്‍റെ 38-ാം ജന്മദിനമാണിന്ന്. ജന്മദിനത്തിൽ സ്നേഹയ്ക്ക് ആശംസയുമായി ഭര്‍ത്താവും നടനുമായ പ്രസന്ന എത്തിയിട്ടുണ്ട്. വീട്ടിലെ ജന്മദിനാഘോഷത്തിന്‍റെ ചിത്രങ്ങളും സ്നേഹയെ കുറിച്ചുള്ള ഒരു കുറിപ്പുമാണ് പ്രസന്ന തന്‍റെ ഇനസ്റ്റ പേജിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങള്‍ സ്നേഹയ്ക്ക് ആശംസകളുമായി എത്തിയിട്ടുമുണ്ട്.
Samayam Malayalam happy birthday sneha prasanna wishes her wife with an adorable post
നീ എന്‍റെ ശ്വാസമാണ്! സ്നേഹയ്ക്ക് ജന്മദിനാശംസകളുമായി പ്രസന്ന


സ്നേഹത്തുള്ളികൾ

വര്‍ഷങ്ങള്‍ പെട്ടെന്ന് പോകുന്നുണ്ടെങ്കിലും എന്‍റെ ലോകം ഇപ്പോഴും നമ്മള്‍ ആദ്യമായി പ്രണയബദ്ധരായ സമയത്ത് നിൽക്കുകയാണ്. അതിനേക്കാളും മൂല്യമുള്ള ഒന്നുമില്ല. ഇത്രയും നാളും നിന്നോട് ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും നിന്നോടുള്ള എന്‍റെ സ്നേഹകടലിന്‍റെ ഒരു തുള്ളിപോലുമായിട്ടില്ല, പ്രസന്ന കുറിച്ചിരിക്കുകയാണ്.

സന്തോഷ ജന്മദിനം കണ്ണമ്മ

നീ എന്‍റെ ആത്മാവിലെ ഓരോ തുള്ളിയിലും നീയാണ്. എന്‍റെ കുറവുകളിലും ദേഷ്യപ്പെടലിലുമൊക്കെ സ്നേഹം കൊണ്ട് ചേര്‍ന്നു നിന്നുള്ള നിനക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നീ എന്‍റെ ശ്വാസമാണ്. നീ ആഗ്രഹിക്കുന്നതെല്ലാം നൽകി ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷ ജന്മദിനം കണ്ണമ്മ, പ്രസന്ന കുറിച്ചിരിക്കുകയാണ്.

Also Read: 'ദയാലുവായ ഏകാധിപതി'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യൻ താരം

യഥാർ‍ത്ഥ നാമമായ സുഹാസിനി എന്ന പേര് സിനിമയിലെത്തിയതിനു ശേഷമാണ് സ്നേഹ എന്നാക്കിയത്. 2001 ല്‍ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തില്‍ സഹ നടിയായിട്ടായിരുന്നു തുടക്കം. പിന്നീട് എന്നവളെ എന്ന ചിത്രത്തില്‍ മാധവനോടൊപ്പം അഭിനയിക്കുകയുണ്ടായി. പിന്നീട് തമിഴിലും തെലുങ്കിലും ശ്രദ്ധേയ നടിയായി മാറുകയായിരുന്നു സ്നേഹ.

ശ്രദ്ധേയ സിനിമകൾ

ആനന്ദം, പുന്നഗൈ ദേശം, ഉന്നൈ നിനൈത്ത്, പാര്‍ഥിപൻ കനവ്, ഓട്ടോഗ്രാഫ്, തുറുപ്പ് ഗുലാൻ, രാധ ഗോപാലം, പള്ളിക്കൂടം, പിരിവോം സന്തിപ്പോം, ഹരിദാസ്, വേലൈക്കാരൻ, പട്ടാസ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ മികച്ച നടിക്കുന്ന തമിഴ്നാട് സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.

ഇപ്പോൾ ചെന്നൈയിൽ

മുംബൈയിൽ ജനിച്ചുവളര്‍ന്ന സ്നേഹ ഏറെ നാള്‍‌ കുടുംബത്തോടൊപ്പം ഷാര്‍ജയിലായിരുന്നു. 2012ൽ നടൻ പ്രസന്നയെ വിവാഹം ചെയ്തു. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ചെന്നൈയിലാണ് താമസം. രണ്ട് മക്കള്‍, വിഹാൻ, ആദ്യന്ത എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. നവരസ, വാൻ ഇവയാണ് സ്നേഹയുടേതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.

Also Read: പടവെട്ട് ടീമിനൊപ്പം പിറന്നാളാഘോഷമാക്കി നിവിൻ; ഞെട്ടിക്കാനൊരുങ്ങി താരം, ശ്രദ്ധേയമായി 'പടവെട്ടി'ൻ്റെ ഭാഗങ്ങൾ! വീഡിയോ!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്