ആപ്പ്ജില്ല

'അവൻ എത്തും എന്ന് പറഞ്ഞപ്പോൾ തൊട്ടടുത്ത റൂം തന്നെ കൊടുക്കണം എന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു'; ഹരീഷ് പേരടി!

ഇനി നി ഒരിക്കലും വരില്ലെന്ന അറിയുന്ന ആ രാത്രികളിൽ ഒറ്റക്ക് പറയാം ചിയേർസ്. ഹൃദയ വേദനയോടെ ഹരീഷ് പേരടി കുറിച്ചതിങ്ങനെ.

Samayam Malayalam 26 Dec 2020, 1:47 pm
നടന്‍ അനില്‍ നെടുമങ്ങാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. തൻ്റെ ഫേ്സ്ബുക്ക് പേജിലൂടെയാണ് താരം ആദരാഞ്ജലികൾ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിൽ 30 ന് അവൻ എത്തും എന്ന് പറഞ്ഞപ്പോൾ തൊട്ടടുത്ത റൂം തന്നെ അവന് കൊടുക്കണം എന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു നടൻ കുറിച്ചിരിക്കുന്നു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.
Samayam Malayalam Hareesh Peradi
'അവൻ എത്തും എന്ന് പറഞ്ഞപ്പോൾ തൊട്ടടുത്ത റൂം തന്നെ കൊടുക്കണം എന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു'; ഹരീഷ് പേരടി!


Also Read: 'തലയിൽ ആരോ കൂടം കൊണ്ട് അടിച്ചത് പോലെ'; അനിലിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ബിപിന്‍ ചന്ദ്രന്‍

'ഏതോ നാടക രാത്രിയിൽ തുടങ്ങിയ ബന്ധം...സിനിമയുടെ രാത്രികൾ അതിനെ സജീവമാക്കി...ഒന്നിച്ചിരിക്കുമ്പോൾ കൂടുതലും ഞങ്ങൾ നാടകത്തെപറ്റിയായിരുന്നു വർത്തമാനം പറഞ്ഞിരുന്നത്...അഭിപ്രായ വിത്യാസങ്ങൾ ഞങ്ങൾക്കിടയിൽ കുറവായിരുന്നു..ഇപ്പോൾ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിൽ 30 ന് അവൻ എത്തും എന്ന് പറഞ്ഞപ്പോൾ തൊട്ട അടുത്ത റൂം തന്നെ അവന് കൊടുക്കണം എന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു. ഇനി നി ഒരിക്കലും വരില്ലെന്ന അറിയുന്ന ആ രാത്രികളിൽ ഒറ്റക്ക് പറയാം ചിയേർസ്'.

Also Read: 'ഇതെൻ്റെ മാത്രം നഷ്ടമാണ്'; അനിലിൻ്റെ മരണത്തിൽ സുരേഷ് ഗോപി

ചെയ്യാനൊരുപാട് കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് അനിൽ നെടുമങ്ങാട് വിടവാങ്ങിയതെന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം പറയുന്നത്. വളരെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് അനിൽ മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ച സ്ഥാനം വളരെ വലുതാണ്. ഇതിനാൽ തന്നെയാണ് താരത്തിൻ്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താവുന്നതിനുമപ്പുറമാണെന്ന് പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്