ആപ്പ്ജില്ല

ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

ദിലീപുമായി അടുത്ത സുഹൃദ് ബന്ധമുള്ള നടിയെയും പോലീസ് ചോദ്യം ചെയ്തേക്കും.

TNN 24 Jul 2017, 8:27 am
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപിന്‍റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ദിലീപിന്‍റെ മാനേജർ അപ്പുണ്ണി ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
Samayam Malayalam high court verdict on dileeps bail plea today
ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്


ആദ്യഘട്ടത്തിൽ ദിലീപിനൊപ്പം ചോദ്യം ചെയ്ത് വിട്ടയച്ച അപ്പുണ്ണി പിന്നീട് ഒളിവിൽ പോയത് പൊലീസിന്‍റെ നിരീക്ഷണക്കുറവ് കൊണ്ടാണെന്ന് ആക്ഷേപമുണ്ട്. ദിലീപിന് ജാമ്യം ലഭിക്കുന്നത് വരെ ഒളിവിൽ തുടരാൻ അപ്പുണ്ണിക്ക് നിയമോപദേശം ലഭിച്ചതായി സൂചനയുണ്ട്. അതിനിടെ, ദിലീപിനൊപ്പം രണ്ടു സിനിമകളിൽ മാത്രം അഭിനയിച്ച ഒരു യുവ നടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നടി ആക്രമിക്കപ്പെട്ട ശേഷം വൻ തുക നിക്ഷേപിക്കപ്പെട്ടത് പോലീസ് അന്വേഷിക്കുന്നു. ദിലീപുമായി അടുത്ത സുഹൃദ് ബന്ധമുള്ള നടിയെയും പോലീസ് ചോദ്യം ചെയ്തേക്കും.

high court verdict on dileep's bail plea today

High Court of Kerala will pronounce verdict on Dileep's bail plea today in conspiracy behind actress attack

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്