തിരുവനന്തപുരം: സിനിമ കാണാനെത്തിയ കുടുംബത്തിൻ്റെ ബാഗ് തുറന്നു പരിശോധിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പരാതിയിൽ അന്വേഷണം നടത്താൻ മനുഷ്യവകാശ കമ്മീഷൻ ഉത്തരവ്. തിരുവനന്തപുരം കൃപ തിയേറ്ററിലാണ് സിനിമ കാണാനെത്തിയ കുടുംബത്തിൻ്റെ ബാഗ് തുറന്നു പരിശോധിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്.
ഒരു മാസത്തിനകം നഗരസഭാ സെക്രട്ടറിയും കൻ്റോൺമെൻ്റ് പൊലീസും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. ബാഗില്‍ പോപ്കോണ്‍ കണ്ടതോടെ അതുമായി തിയേറ്ററില്‍ കയറാനാകില്ലെന്നു ജീവനക്കാര്‍ അറിയിക്കുകയും വീണ്ടും ബാഗ് പരിശോധിക്കുകയുമായിരുന്നു. ഭക്ഷണത്തിന് അമിതവിലയാണു തിയേറ്ററുകളില്‍ ഈടാക്കുന്നതെന്നും ഇതിനെതിരെ നടപടി വേണമെന്നും രാഗം റഹിം നല്കിയ പരാതിയില്‍ പറയുന്നു