ആപ്പ്ജില്ല

27 വയസ്സിന് ഇടയില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം, അതില്‍ ഒരു തരി പോലും കുറ്റബോധമില്ല; വിമര്‍ശിക്കുന്നവരോട് അപര്‍ണ ബാലമുരളി

ഈ കമന്റ് ചെയ്യുന്നവരടക്കം പലരും ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള അവസരം ലഭിച്ചാല്‍ പോലും ഓടിപ്പോയി ചെന്ന് എടുക്കുന്നവരായിരിയ്ക്കും. വിമര്‍ശിക്കാനും, കുറ്റം പറയാനും എളുപ്പമാണ്. അത് പോലെ ഒരു ഭാഗ്യം ലഭിയ്ക്കുമ്പോഴാണ് അത് തിരിച്ചറിയുന്നത്. എന്നെ സംബന്ധിച്ച് അഭിമാനം നിമിഷം തന്നെയാണ് അത്

Samayam Malayalam 5 May 2023, 1:55 pm
ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് ഇന്ന് അപര്‍ണ ബാലമുരളി. മികച്ച അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, അഭിപ്രായങ്ങള്‍ വ്യക്തമായും സ്പഷ്ടമായും പറയുന്നു എന്നതിനാലും പലപ്പോഴംു അപര്‍ണ വാര്‍ത്താ ശ്രദ്ധ നേടാറുണ്ട്. ഏറ്റവും ഒടുവില്‍ അപര്‍ണ വാര്‍ത്താ ശ്രദ്ധ നേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ഒരു വേദി പങ്കിട്ടതിനാല്‍ ആയിരുന്നു. അതിന്റെ പേരില്‍ അപര്‍ണയുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തും മറ്റും പലരും രംഗത്ത് എത്തി. അതിന് വ്യക്തമായി മറുപടി നല്‍കി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നടി.
Samayam Malayalam i dont feel guilty at all about participating in that event says aparna balamurali
27 വയസ്സിന് ഇടയില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം, അതില്‍ ഒരു തരി പോലും കുറ്റബോധമില്ല; വിമര്‍ശിക്കുന്നവരോട് അപര്‍ണ ബാലമുരളി


തെല്ലും കുറ്റബോധം തോന്നുന്നില്ല

2018 എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിമര്‍ശനങ്ങള്‍ക്ക് അപര്‍ണ മറുപടി നല്‍കിയത്. അങ്ങിനെ ഒരു ചടങ്ങില്‍ പങ്കെടുത്തതില്‍ തെല്ലും കുറ്റബോധം ഇല്ല എന്ന് അപര്‍ണ വ്യക്തമാക്കി. ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തതില്‍ പലരും വിമര്‍ശനങ്ങളുമായി വരുന്നുണ്ട് എന്നും പരിഹസിക്കുന്നുണ്ട് എന്നും മറ്റുള്ളവര്‍ പറയുമ്പോഴാണ് ഞാന്‍ അറിയുന്നത് തന്നെ.

അഭിമാനത്തോടെ സ്വീകരിച്ച ക്ഷണം

എന്നെ സംബന്ധിച്ച് എല്ലാവര്‍ക്കും കിട്ടുന്ന ഒരു അവസരം അല്ല എനിക്ക് കിട്ടിയത്. ഇന്ത്യന്‍ പ്രധാന മന്ത്രിയ്‌ക്കൊപ്പം ഒരു സ്‌റ്റേജ് പങ്കിടുക എന്നാല്‍ എന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. ഇനിയൊരിക്കല്‍ അത് പോലെ ഒരു അവസരം ലഭിയ്ക്കും എന്നും വിശ്വസിയ്ക്കുന്നില്ല. വളരെ ബഹുമാനത്തോടെയും സന്തോഷത്തോടെയും ആണ് ആ ഒരു ക്ഷണം സ്വീകരിച്ചത്. അതില്‍ എനിക്ക് രാഷ്ട്രീം നോക്കേണ്ടതില്ല. ഞാന്‍ എന്തിനാണ് ആ പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാം.

നാൽപതിലും തിളങ്ങുന്ന തൃഷ

പദവിയ്ക്കാണ് പ്രധാനം

ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഞാന്‍ ഒരു സ്‌റ്റേജ് പങ്കിടുന്നു എന്നത് എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും എന്റെ വീട്ടുകാര്‍ക്കും അങ്ങേയറ്റം അഭിമാനവും സന്തോഷവും ഉള്ള കാര്യമാണ്. ആരാണ്, ഏത് രാഷ്ട്രീയമാണ് എന്നതല്ല, പദവിയ്ക്ക് ആണ് പ്രാധാന്യം. എന്ത് തന്നെ പറഞ്ഞാലും വിമര്‍ശിച്ചാലും അദ്ദേഹം ആണ് ഇന്ത്യയുടെ പ്രൈം മിനിസ്റ്റര്‍. ആ പദവിയ്ക്ക് ഒരു ബഹുമാനം ഉണ്ട്. പത്ത് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയാലും ആ പരിപാടി എനിക്ക് അഭിമാനം ആണ്.

മുഖ്യമന്ത്രിയ്‌ക്കൊപ്പവും പങ്കെടുത്തിട്ടുണ്ട്

ഇതിനോടൊപ്പം മറ്റൊരു കാര്യം കൂടെ പറയണം, മാസങ്ങള്‍ക്ക് മുന്‍പ് ഒരു പരിപാടിയില്‍ ഞാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാറിനൊപ്പവും വേദി പങ്കിട്ടിട്ടുണ്ട്. അതും എന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലാണ്. എന്തൊക്കെ വിവാദങ്ങള്‍ പിന്നാമ്പുറത്ത് ഉണ്ടെങ്കിലും നമ്മുടെ നാടിനെ നയിക്കുന്നവരാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ. അതിന്റെ പേരില്‍ എന്നെ വിമര്‍ശിച്ചാല്‍ ഒരു തരി പോലും എനിക്ക് കുറ്റ ബോധം ഉണ്ടാവില്ല. എന്റെ ഈ 27 വയസ്സിന് ഇടയില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായി രണ്ട് അവസരങ്ങളെയും ഞാന്‍ കാണുന്നു.

വ്യാജ വാര്‍ത്ത കാര്യമാക്കുന്നില്ല

ഞാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കുറേ വാര്‍ത്തകള്‍ വന്നത്. ലൈഫില്‍ രാഷ്ട്രീയത്തിലേക്ക് പോകുന്ന കാര്യം ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ല. വളരെ ലീഡിങ് ആയിട്ടുള്ള ഒരു ചാനലില്‍ ഇത് സംബന്ധിച്ച് വന്ന വ്യാജ വാര്‍ത്ത കണ്ട് എനിക്ക് ആ ചാനലിനോടുള്ള ബഹുമാനം തന്നെ പോയിപ്പോയി. കമന്റ് കണ്ട് വിഷമിയ്ക്കുന്ന ശീലം ഒന്നും എനിക്കില്ല. ഞാനത് ശ്രദ്ധിക്കാറില്ല. പക്ഷെ അച്ഛനും അമ്മയും ഇടയ്ക്ക് എടുത്ത് വച്ച് വായിക്കുന്നുണ്ടാവും. അവരോട് ഞാന്‍ പറയും വേണ്ട എന്ന്.

എനിക്ക് അഭിമാന നിമിഷമാണ്

ഈ കമന്റ് ചെയ്യുന്നവരടക്കം പലരും ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള അവസരം ലഭിച്ചാല്‍ പോലും ഓടിപ്പോയി ചെന്ന് എടുക്കുന്നവരായിരിയ്ക്കും. വിമര്‍ശിക്കാനും, കുറ്റം പറയാനും എളുപ്പമാണ്. അത് പോലെ ഒരു ഭാഗ്യം ലഭിയ്ക്കുമ്പോഴാണ് അത് തിരിച്ചറിയുന്നത്. എന്നെ സംബന്ധിച്ച് അഭിമാനം നിമിഷം തന്നെയാണ് അത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്