ആപ്പ്ജില്ല

പിണറായി വിജയനാണ് ഏറ്റവും ആദരവ് തോന്നിയ രാഷ്ട്രീയ നേതാവെന്ന് മോഹൻലാൽ

ഇഎംഎസ് നമ്പൂതിരിപ്പാടിനെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം തനിക്കുണ്ടായില്ലെന്നും കെ കരുണാകരനുമായി വ്യക്തിപരമായി വളരെ അടുപ്പമായിരുന്നെന്നും മോഹന്‍ലാല്‍

TNN 21 May 2017, 1:48 pm
പിണറായി വിജയനാണ് ഏറ്റവും ആദരവ് തോന്നിയ രാഷ്ട്രീയ നേതാവെന്ന് മോഹൻലാൽ. പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ദേശാഭിമാനി പത്രത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
Samayam Malayalam i have more respect to pinarayi vijayan mohanlal
പിണറായി വിജയനാണ് ഏറ്റവും ആദരവ് തോന്നിയ രാഷ്ട്രീയ നേതാവെന്ന് മോഹൻലാൽ


സിനിമ തന്ന സൗഹൃദങ്ങള്‍ പോലെ തന്നെ കേരളത്തിലെ ജനനേതാക്കളുമായുള്ള വ്യക്തിപരമായ സൗഹൃദങ്ങളും ഞാന്‍ ഏറെ വിലമതിക്കുന്നെന്ന് മോഹൻലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അതിലേറെയും തന്‍റെ അച്ഛനിലൂടെയാണെന്നും അദ്ദേഹം ഒര്‍മിച്ചു. ഗവ. ലോ സെക്രട്ടറിയായിരുന്നു തന്‍റെ അച്ഛന്‍. ഇഎംഎസ് നമ്പൂതിരിപ്പാടിനെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം തനിക്കുണ്ടായില്ലെന്നും കെ കരുണാകരനുമായി വ്യക്തിപരമായി വളരെ അടുപ്പമായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തന്നോട് നായനാര്‍ സഖാവിന് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. നേരില്‍ കാണുമ്പോള്‍ ‘വിശ്വനാഥന്‍നായരുടെ മോനേ’ എന്നാണ് തന്നെ വിളിച്ചിരുന്നത്. എനിക്ക് വളരെയധികം ആദരവ് തോന്നിയിട്ടുള്ള രാഷ്ട്രീയനേതാവാണ് പിണറായി വിജയന്‍. ഒരുപാട് അഗ്‌നിപരീക്ഷണങ്ങള്‍ അതിജീവിച്ച അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ടെന്നും മലയാളികളുടെ പ്രിയതാരം പറഞ്ഞു.

I have more respect to Pinarayi Vijayan: Mohanlal

Mollywood Super Star Mohanlal told that he have more respect to Pinarayi Vijayan

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്