ആപ്പ്ജില്ല

ഞാന്‍ വെള്ളമടിയ്ക്കുമായിരുന്നു, നന്നാവണം എന്ന് തോന്നിയപ്പോള്‍ ആ ശീലം നിര്‍ത്തി; മദ്യപിച്ച് അബദ്ധം പറ്റിയിട്ടുണ്ട്, പക്ഷെ അത് ഞാന്‍ പറയില്ല എന്ന് നടി

ഞാന്‍ വെള്ളമടിക്കാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മോശമായി ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ നിര്‍ത്തി. സൗന്ദര്യത്തിനും ശരീരത്തിനും ആരോഗ്യത്തിനും എല്ലാം മദ്യപാന ശീലം മോശമാണ് എന്ന് തോന്നിയപ്പോള്‍ നന്നാവാന്‍ വേണ്ടി നിര്‍ത്തിയതാണ് എന്ന് ഗായത്രി പറഞ്ഞു.

Lipi 12 Apr 2022, 8:18 pm
എന്തും തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ് ഗായത്രി സുരേഷ്. അതിന്റെ പേരില്‍ പലപ്പോഴും ട്രോളന്മാരുടെ അന്നമായിട്ടുണ്ട്. എന്നിട്ടും തന്റെ രീതികള്‍ മാറ്റാന്‍ ഗായത്രി തയ്യാറാവാതെ ആയതോടെ, ട്രോളന്മാര്‍ പോലും ഗായത്രിയുടെ ആരാധകരായി മാറുകയായിരുന്നു. ഇപ്പോഴിതാ മാഹി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ മറ്റൊരു വെളിപ്പെടുത്തല്‍ കൂടെ നടത്തിയിരിയ്ക്കുകയാണ് ഗായത്രി. നടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം.
Samayam Malayalam i used to get drunk but now i have stopped said gayathri suresh
ഞാന്‍ വെള്ളമടിയ്ക്കുമായിരുന്നു, നന്നാവണം എന്ന് തോന്നിയപ്പോള്‍ ആ ശീലം നിര്‍ത്തി; മദ്യപിച്ച് അബദ്ധം പറ്റിയിട്ടുണ്ട്, പക്ഷെ അത് ഞാന്‍ പറയില്ല എന്ന് നടി


​മാഹി എന്ന ചിത്രം

കേന്ദ്രഭരണ പ്രദേശമായ മാഹിയെ (മയ്യഴി) പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയാണ് മാഹി. മാഹി എന്നാല്‍ പലര്‍ക്കും മദ്യം സുലഭമായി കിട്ടുന്ന സ്ഥലം എന്ന് തന്നെയാണ് ആദ്യം ഓര്‍മ വരുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന വിഷയവും. മദ്യമാണ് മറ്റൊരു കേന്ദ്ര കഥാപാത്രം എന്ന് ഗായത്രി പറയുന്നു.

​സിനിമയുടെ കഥ

മദ്യ വിരോധിയായ നായികയും, മദ്യപാനിയായ നായകനും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ വിഷയം. അതിന് ഇടയില്‍ തമാശയും സന്തോഷവും സങ്കടവും പല ടേണിങ്‌സും വരുന്നു. മദ്യപാനത്തിന്റെ പേരില്‍ നഷ്ടപ്പെടുന്ന ജീവിതങ്ങളെയും സിനിമയില്‍ കാണിക്കുന്നുണ്ട് എന്ന് നടി പറഞ്ഞു.

​ഞാന്‍ വെള്ളമടിക്കുമായിരുന്നു

ജീവിതത്തില്‍ ഗായത്രി മദ്യപിച്ചിട്ടുണ്ടോ എന്നായിരുന്നു പിന്നെ അവതാരകന്റെ ചോദ്യം. ഞാന്‍ വെള്ളമടിക്കാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മോശമായി ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ നിര്‍ത്തി. സൗന്ദര്യത്തിനും ശരീരത്തിനും ആരോഗ്യത്തിനും എല്ലാം മദ്യപാന ശീലം മോശമാണ് എന്ന് തോന്നിയപ്പോള്‍ നന്നാവാന്‍ വേണ്ടി നിര്‍ത്തിയതാണ് എന്ന് ഗായത്രി പറഞ്ഞു.

​പറയാന്‍ താത്പര്യമില്ല

മദ്യപിച്ച് ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്നും നടി തുറന്ന് പറഞ്ഞു. എന്നാല്‍ അതിനെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. മദ്യപാനം എന്നാല്‍ തന്നെ ഒരു നെഗറ്റീവിറ്റിയാണ്. അത് കാരണം ചെയ്തു കൂട്ടിയ അബദ്ധങ്ങളെ കുറിച്ച് പറഞ്ഞ് കൂടുതല്‍ അതിനെ പ്രമോട്ട് ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നില്ല എന്ന് ഗായത്രി വ്യക്തമാക്കി.

ശാലിനിയുടെ പേരിൽ ബിഗ് ബോസിൽ കൂട്ടവഴക്ക്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്