ആപ്പ്ജില്ല

ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കാതൽ സന്ധ്യ

ആള്‍ക്കൂട്ടത്തിനിടയില്‍വെച്ച്

TNN 26 Feb 2017, 6:55 pm
ചെന്നൈ: മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ താനും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി കാതല്‍ സന്ധ്യ. ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോളാണ് സന്ധ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
Samayam Malayalam i was subjected to sexual abuse kadhal sandhya
ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കാതൽ സന്ധ്യ


താന്‍ ഒരിക്കല്‍ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും അത് ആള്‍ക്കൂട്ടത്തിനിടയില്‍വെച്ചായതിനാല്‍ അന്ന് പരാതിപ്പെടാന്‍ പറ്റിയില്ലെന്നാണ് സന്ധ്യ പറഞ്ഞത്. അക്രമത്തിനിരയായ മലയാള നടി തന്‍റെ അടുത്ത സുഹൃത്താണ്. അവള്‍ ധൈര്യശാലിയാണ്. അവളെ ഓര്‍ത്ത് അഭിമാനിക്കുന്നതായും സന്ധ്യ പറഞ്ഞു.

കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മലയാളിയായ സന്ധ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

I was subjected to sexual abuse: Kadhal Sandhya

Well-known South Indian actress Kadhal Sandhya, on Sunday, revealed that she was subjected to molestation

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്