ആപ്പ്ജില്ല

ദുൽഖറിനെ അറിയാൻ വിക്കിപീഡിയയിൽ തെരയേണ്ടി വന്നു: നേഹ ശര്‍മ്മ

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നേഹ ഇക്കാര്യം വെളിപ്പെടുത്തിയത്

TNN 15 Nov 2017, 3:54 pm
ദുൽഖറിന്‍റെ സോളോയിൽ നായികയായെത്തിയ നേഹ ശര്‍മ്മയ്ക്ക് താരത്തെ മുൻപ് അറിയില്ലായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടും വരെ അദ്ദേഹത്തെ അറിയില്ലായിരുന്നു. അദ്ദേഹത്തെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നായകന്‍ ആരാണെന്ന് അറിയാന്‍ വിക്കിപീഡിയയില്‍ തെരയേണ്ടി വന്നു എന്നും നേഹ ശര്‍മ്മ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നേഹ ഇക്കാര്യം വെളിപ്പെടുത്തിയത്.
Samayam Malayalam i was unaware of how huge a star dulquer is neha sharma
ദുൽഖറിനെ അറിയാൻ വിക്കിപീഡിയയിൽ തെരയേണ്ടി വന്നു: നേഹ ശര്‍മ്മ


ദുല്‍ഖര്‍ എത്രത്തോളം മികച്ച നടനാണെന്ന് തനിക്കറിയില്ലായിരുന്നു. തന്‍റേതായ ഒരു ചിപ്പിയില്‍ കഴിഞ്ഞതിനാൽ തന്നെ ആര്‍ക്കൊപ്പമാണ് താൻ അഭിനയിക്കുന്നത് എന്ന് അറിയില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് അത് തെന്നിന്ത്യയിലെ വലിയ ഒരു നടനാണെന്ന സത്യം തിരിച്ചറിഞ്ഞത്. സത്യത്തില്‍ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പാണ് വിക്കിപീഡിയ വഴി ദുല്‍ഖര്‍ ആരാണെന്ന് മനസിലാക്കിയതെന്നും നേഹ വെളിപ്പെടുത്തുന്നു.

തന്‍റെ തൊഴിലിനോട് അങ്ങേയറ്റത്തെ അഭിനിവേശമുള്ള, മികച്ച ഒരു പ്രൊഫഷണലാണ് ദുല്‍ഖറെന്നും നേഹ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനൊപ്പം ഒപ്പം ജോലി ചെയ്യുക എന്നത് മികച്ചൊരു അനുഭവമാണെന്നത് പറയാതിരിക്കാനാവില്ലെന്നും നേഹ ശര്‍മ പറഞ്ഞു. ദുൽഖര്‍ നാലു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച സോളോയുടെ മലയാളം, തെലുങ്ക് പതിപ്പുകളിൽ അക്ഷര എന്ന കഥാപാത്രത്തിന് ജീവൻ പകര്‍ന്നത് നേഹയായിരുന്നു. ചിത്രത്തിൽ താരം മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്