Also Read: 'ഞാൻ ക്ഷമിക്കാനോ മറക്കാനോ പോകുന്നില്ല, പക്ഷേ ഞാനെന്നും അത് ഓർക്കും, ഓർത്തുകൊണ്ട് തന്നെ അതിനെ മറികടക്കുകയും ചെയ്യും!'; ദീപ തോമസ് ഇൻസ്റ്റാഗ്രാം പോസ്റ്റ്!
കുറിപ്പ് വൈറൽ
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രവും ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്. 'ഹേയ് ലോകമേ... എനിക്ക് ചുറ്റുമുള്ള, ദയയുള്ളതും വ്യാജമല്ലാത്തതുമായ നല്ല ആത്മാക്കളെ, ആളുകളെ എനിക്കാവശ്യമുണ്ട്. നിങ്ങൾക്ക് അങ്ങനെ ആകാൻ കഴിയുന്നില്ല എന്നുണ്ടെങ്കിൽ ദയവായി അകലം പാലിച്ച് നിൽക്കേണ്ടതാണ്.' എന്നാണ് ദീപയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
വെബ് സീരീസ് താരം
കരിക്ക് ടീമിന്റെ റോക്ക് പേപ്പര്‍ സിസര്‍ എന്ന വെബ് സീരീസിലൂടെയാണ് ദീപയുടെ കരിയര്‍ തുടങ്ങുന്നത്. അതോടൊപ്പം ഇന്‍സ്റ്റഗ്രാമിലും സജീവമായതോടെ ദീപയുടെ ആരാധകര്‍ പെട്ടന്ന് വളരുകയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വയറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറായിരുന്നു.
ട്രാൻസിലും
ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്വയര്‍ പാട്ടുകാരിയായി എത്തി. മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ സൂപ്പര്‍താരം ആകാഷ് മേനോന്റെ കാമുകിയായി എത്തുന്നത് ദീപയാണ്.
ദീപ തോമസ്
കരിയറില്‍ ദീപ തോമസ് എന്ന നടിയ്ക്ക് ബ്രേക്ക് നല്‍കിയത് ഹോം എന്ന ചിത്രമാണ്. ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്റെ നായികയായ പ്രിയ എന്ന റോളിലാണ് ദീപ വന്നത്. ഇപ്പോള്‍ സിനിമയില്‍ കാലുറപ്പിയ്ക്കുന്ന തിരക്കിലാണ് ഈ കോഴിക്കോട്ടുകാരി.