ആപ്പ്ജില്ല

"പാര്‍വതി, വല്ലാതെ മിസ് ചെയ്യുന്നു ; വേഗം തിരിച്ചു വരൂ; എന്നെ കരയിക്കല്ലേ:" ഇര്‍ഫാന്‍ ഖാന്‍

ചിത്രത്തിന്‍റെ പ്രൊമോഷൻ വേളയിൽ പാര്‍വതിയുടെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്ന് വരെ ഇര്‍ഫാൻ വെളിപ്പെടുത്തിയിരുന്നു.

TNN 30 Oct 2017, 4:57 pm
അസാമാന്യ അഭിനയപാടവം കൊണ്ട് നമ്മെയെല്ലാം വിസ്മയിപ്പിച്ച പാര്‍വതി ഇപ്പോ ബോളിവുഡിൽ അൽപം തിരക്കിലാണ്. പാര്‍വതി നായികയാകുന്ന 'ഖരീബ് ഖരീബ് സിങ്കിൾ' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇര്‍ഫാൻ ഖാനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രൊമോഷൻ വേളയിൽ പാര്‍വതിയുടെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്ന് വരെ ഇര്‍ഫാൻ വെളിപ്പെടുത്തിയിരുന്നു.
Samayam Malayalam irrfan khans facebook post regarding parvathy
"പാര്‍വതി, വല്ലാതെ മിസ് ചെയ്യുന്നു ; വേഗം തിരിച്ചു വരൂ; എന്നെ കരയിക്കല്ലേ:" ഇര്‍ഫാന്‍ ഖാന്‍




എന്നാൽ പാര്‍വതിയെ താൻ മിസ് ചെയ്യുന്നു എന്ന് ഇര്‍ഫാൻ ഖാൻ ഫേസ്ബുക്കിൽ കുറിച്ചു. തന്നെ കരയിക്കരുതെന്നും വേഗം തിരിച്ചുവരാനും ഇര്‍ഫാൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നു. താരത്തിന്‍റെ ഒരു സിംഗിൾ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. ചിത്രീകരണം തീര്‍ന്ന് പ്രമോഷന്‍ പരിപാടികള്‍ പുരോഗമിക്കുകയാണിപ്പോൾ. എവിടെ പോയാലും ആരുടെ കൂടെ നിന്ന് ചിത്രം എടുത്താലും തന്‍റെ നായികയെ വല്ലാതെ മിസ്സ് ചെയ്യുന്നെന്ന് ഇര്‍ഫാൻ കുറിച്ചു. കൊല്‍ക്കത്തയില്‍ ചിത്രത്തിന്‍റെ ഡേറ്റ് നൈറ്റിനോട് അനുബന്ധിച്ചെത്തിയപ്പോഴാണ് ഇര്‍ഫാൻ ഫേസ്ബുക്ക് കുറിപ്പിട്ടത്.




'പാര്‍വതി ഞാന്‍ കണ്ണുനീരിനെ വെറുക്കുന്നു. എത്രയും പെട്ടെന്ന് മുംബൈയില്‍ വെച്ച് കണ്ടുമുട്ടാം. കൊല്‍ക്കത്തയിലെ ഡേറ്റിന് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞു'. താരംകുറിച്ചു. ഹൃദയത്തിൽ നി്നനാണ് ഈ കുറിപ്പിന് പാര്‍വതി മറിപടി നൽകിയത്. "ഇര്‍ഫാന്‍ ഞാനിതാ വരുന്നു ഇനി കണ്ണീരും ഡേറ്റിംഗിനായുള്ള കാത്തിരുപ്പും ഇല്ല" എന്നായിരുന്നു പാര്‍വതിയുടെ മറുപടി.



Irrfan Khan's Facebook post regarding Parvathy

Bollywood Actor Irrfan Khan's Facebook post regarding South Indian Actress Parvathy

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്