വേറിട്ടതും ശ്രദ്ധ നേടുന്നതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് മലയാളി പ്രേക്ഷകമനസ്സുകളിൽ തൻ്റേതായ ഇടം കണ്ടെത്തിയ നടനാണ് ലുക്ക്മാൻ ലുക്കു. ‘സപ്തമശ്രീ തസ്കര’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് KL 10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി മാറി. Also Read: ജോജുവും ശ്രുതിയും ഒന്നിക്കുന്ന 'മധുരം' പാക്കപ്പായി
മമ്മൂട്ടിചിത്രമായ 'ഉണ്ട'യിലെ ബിജു കുമാർ എന്ന കഥാപാത്രമായി ലുക്ക്മാൻ നടത്തിയ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സഹപ്രവർത്തകരിൽ നിന്നും ജാതീയമായ വിവേചനങ്ങൾക്ക് പാത്രമാകേണ്ടി വന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനായി വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു ലുക്ക്മാൻ നടത്തിയത്.
ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഓപ്പറേഷൻ ജാവയാണ് ലുക്ക്മാൻ്റെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിൻ്റെ വിജയമധുരത്തിനൊപ്പം മറ്റൊരു വിശേഷം കൂടി ലുക്ക്മാൻ്റെ ജീവിതത്തിലുണ്ടായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലുക്ക് മാൻ വിവാഹിതനാകാനൊരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
Also Read: ധനുഷും ജോജുവും ഐശ്വര്യയും ഒന്നിക്കുന്ന 'ജഗമേ തന്തിരം' ടീസർ
സോഷ്യൽ മീഡിയയിലും ലുക്ക് മാൻ്റെ വിവാഹനിശ്ചയ ചിത്രമെന്ന തരത്തിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രങ്ങൾ കണ്ടതോടെ ആശംസകൾ നേർന്ന് ആരാധകരും സിനിമാപ്രേമികളുമൊക്കെ എത്തിക്കഴിഞ്ഞു. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ലുക്ക്മാൻ വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് സിനിമാ എന്ന തൻ്റെ വലിയ സ്വപ്നത്തിലേക്കെത്തി ചേർന്നത്.
എൻജിനീയറിങ് മേഖലയിൽ നിന്നും ആഗ്രഹപ്രകാരം സിനിമയിലേക്ക് ചുവടുമാറുകയായിരുന്നു ലുക്ക്മാൻ. താരത്തിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന മട്ടിലുള്ള ഒരു ചിത്രം സൈബറിടത്തിൽ പ്രചരിക്കുകയാണ് ഇപ്പോൾ. ചില സോഷ്യൽ മീഡിയ പേജുകളും ഈ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.
Also Read: 'ദൃശ്യം 2' ഹിന്ദു സംസ്കാരം നശിപ്പിക്കുന്നു; ജീത്തുവിനെതിരെ ട്വീറ്റുകൾ
താരം ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും നടത്താത്തതിനാൽ തന്നെ ഇത് ഷൂട്ടിങ് സംബന്ധമായി പകർത്തിയ ചിത്രമാണോ എന്ന സംശയവും ചിലർ മുന്നോട്ടുവെക്കുന്നുണ്ട്.