ആപ്പ്ജില്ല

സെൽഫി എടുത്ത പയ്യനെ ശകാരിച്ച് ജയ ബച്ചൻ

ഇത്തവണ ജയയുടെ ദേഷ്യത്തിന് ഇരയായത് ഒരു കൊച്ചു പയ്യനാണ്.

TNN 29 Aug 2017, 6:11 pm
ജയാ ബച്ചൻ പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരിയാണെന്ന് അവരെ അറിയുന്നവർക്കെല്ലാം അറിയുന്ന കാര്യമാണ്. പൊതു ഇടങ്ങളിൽ വെച്ച് പലരോടും അവർ നിയന്ത്രണം വിട്ട് ദേഷ്യപ്പെട്ടിട്ടുമുണ്ട്. ഇത്തവണ ജയയുടെ ദേഷ്യത്തിന് ഇരയായത് ഒരു കൊച്ചു പയ്യനാണ്.
Samayam Malayalam jaya bachchan got angry at a fan
സെൽഫി എടുത്ത പയ്യനെ ശകാരിച്ച് ജയ ബച്ചൻ


മുംബൈയിലെ ഒരു ക്ഷേത്രത്തിലെ വിനായക ചതുർഥി ആഘോഷത്തിനിടെയാണ് സംഭവം. ജയ ബച്ചൻ കാറിലേക്ക് കയറാനിരിക്കുമ്പോൾ ജയയെയും ചേർത്ത് സെൽഫിയെടുക്കാനായിരുന്നു പയ്യൻെറ ശ്രമം. സെൽഫിയെടുക്കുന്നത് കണ്ട് നിയന്ത്രണം വിട്ട ജയ തിരിഞ്ഞ് നിന്ന് പയ്യനെ ശകാരിച്ചു. 'ഒരിക്കലും ഇങ്ങനെ ചെയ്യരുത്, വിഡ്ഢി' എന്നായിരുന്നു ജയയുടെ പ്രതികരണം. ഇതിൻെറ വീഡിയോയും വൈറലാവുകയാണ്.



കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഹേമാമാലിനിയുടെ മകള്‍ ഇഷാ ഡിയോളിന്റെ ബേബി ഷവറിനിടെ പൂജ ശ്രദ്ധിക്കാതെ സെൽഫിയെടുക്കാൻ വന്ന പൂജാരിക്കും ജയയുടെ വക കണക്കിന് ചീത്ത കിട്ടിയിരുന്നു.

Jaya Bachchan got angry at a fan

Veteran bollywood actress Jaya Bachchan got angry at a fan yet again.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്