ആപ്പ്ജില്ല

​ഇതൊക്കെ ശ്രദ്ധിക്കണ്ടേ എന്ന് പാർവതി എപ്പോഴും പറയും! രൂപമാറ്റത്തിന് പിന്നിലെ പ്രേരണ ഭാര്യ തന്നെയെന്ന് ജയറാം

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതികളാണ് ജയറാമും പാര്‍വതിയും. വിവാഹത്തോടെയായി ലൈംലൈറ്റില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും പാര്‍വതിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. താരവിവാഹങ്ങളിലും പൊതുപരിപാടികളിലുമെല്ലാം പാര്‍വതിയും സജീവമാണ്.

Edited byഅനുപമ നായർ | Samayam Malayalam 5 Apr 2023, 11:02 am
കുടുംബപ്രേക്ഷകരുടെ സ്വന്തം നായകനായാണ് ജയറാമിനെ വിശേഷിപ്പിക്കാറുള്ളത്. പ്രതീക്ഷകളോടെ ചെയ്ത് വേണ്ടത്ര ക്ലിക്കാവാതെ പോയ നിരവധി സിനിമകളുണ്ട് അദ്ദേഹത്തിന്റെ കരിയറില്‍. കഥ കേള്‍ക്കുന്ന സമയത്ത് ഇതെന്തായാലും പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമെന്ന് തോന്നി ചെയ്ത സിനിമകള്‍ വരെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. അങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ ശരിക്കും വിഷമം തോന്നിയിട്ടുണ്ടെന്ന് ജയറാം പറയുന്നു. ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.
Samayam Malayalam jayaram s open talks about parvathi s support video went viral again
​ഇതൊക്കെ ശ്രദ്ധിക്കണ്ടേ എന്ന് പാർവതി എപ്പോഴും പറയും! രൂപമാറ്റത്തിന് പിന്നിലെ പ്രേരണ ഭാര്യ തന്നെയെന്ന് ജയറാം


​റാമിൽ ജോയിൻ ചെയ്യാനൊരുങ്ങി മോഹൻലാൽ​

​ നല്ലതാണെന്ന് തോന്നും

ചില കഥകള്‍ കേള്‍ക്കുമ്പോള്‍ നല്ലതായിരിക്കും. കഥ കേട്ട് മികച്ചതാണെന്ന് തോന്നിയാണ് സ്വീകരിക്കുന്നത്. തിരക്കഥ വായിക്കാനൊന്നും സമയം കിട്ടിയെന്ന് വരില്ല. എല്ലാ സിനിമകളും വിജയിക്കണമെന്ന ആഗ്രഹത്തില്‍ തന്നെയാണ് ചെയ്യുന്നത്. ചിലത് തുടങ്ങിക്കഴിയുമ്പോള്‍ മനസിലാകും കൈയ്യില്‍ നിന്നും പോയെന്ന്. ഇപ്പോള്‍ നിര്‍ത്തിക്കോ, ഇല്ലെങ്കില്‍ തന്റെ ജീവിതവും പൈസയും പോക്കാണെന്ന് നമ്മളെ വിശ്വസിച്ച് നില്‍ക്കുന്ന പ്രൊഡ്യൂസറിനോട് പറയാനും പറ്റില്ല. അപ്പോഴേക്കും കുറേ പൈസ ചെലവായിട്ടുണ്ടാവും. അത് തീര്‍ക്കുക എന്നതേ പിന്നെ ചെയ്യാനുള്ളൂ.

​പ്രാര്‍ത്ഥിക്കാറുണ്ട്

ഈ സിനിമ നന്നായി ഓടുമെന്ന കോണ്‍ഫിഡന്‍സ് തുടക്കത്തില്‍ തന്നെ ഉണ്ടാവാറുണ്ട് ചിലപ്പോള്‍. റിലീസിംഗ് സമയത്ത് ടെന്‍ഷനുണ്ടാവാറുണ്ട്. നാണയം എറിഞ്ഞ് നോക്കലോ, പൂജാമുറിയില്‍ തന്നെ ഇരിക്കലോ അങ്ങനെയൊന്നുമില്ല. എന്നും പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ പ്രാര്‍ത്ഥിക്കും. എനിക്ക് സിനിമ തന്നവരെയും മാതാപിതാക്കളെയുമെല്ലാം മനസില്‍ ഓര്‍ക്കാറുണ്ട്. അത്രയും ചെയ്തിട്ടും ഒരു ശതമാനം പോലും റിസല്‍ട്ട് കിട്ടിയില്ലല്ലോ എന്നോര്‍ത്ത് കരയാറുണ്ട്. ചില സിനിമകള്‍ പെട്ടിയിലായിപ്പോയി പിന്നെ കുറേ കാലം കഴിഞ്ഞ് ആരും അറിയാതെ ഇറങ്ങുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.

​പാര്‍വതിക്കാണ് ക്രഡിറ്റ്

തുടക്കകാലത്തെ ചില സിനിമകള്‍ ഓര്‍ക്കുമ്പോള്‍ ഇതൊക്കെ എങ്ങനെ ഓടിയെന്നൊക്കെ ചിന്തിക്കാറുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ ജയറാം വേണ്ടത്ര ശോഭിക്കുന്നില്ല, ഇതൊന്നും അങ്ങേര്‍ക്ക് പറ്റിയ പണിയല്ല. നല്ല കുടുംബവേഷം എന്തെങ്കിലും ചെയ്താല്‍ പോരേ എന്നൊക്കെ ആളുകള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ കേട്ട് ആക്ഷന്‍ വേഷങ്ങള്‍ ചെയ്യാതിരുന്നിട്ടില്ല, നേരത്തെ ഞാന്‍ ഫിസിക്കലി ഫിറ്റായിരുന്നില്ല. ഇപ്പോള്‍ എനിക്ക് തന്നെ ആത്മവിശ്വാസമുണ്ട്. നന്നായി മെലിഞ്ഞല്ലേ എന്ന് ചോദിച്ചപ്പോള്‍ അതിന്റെ ക്രഡിറ്റ് പാര്‍വതിക്കാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിനെക്കുറിച്ച് എന്നോട് പറയാറുണ്ട്.

​കര്‍ക്കശക്കാരിയാണ്

ഡയറ്റിന്റെ കാര്യത്തില്‍ സ്ട്രിക്ടാണ് പാര്‍വതി. ഡയറ്റും വര്‍ക്കൗട്ടുമൊക്കെ കൃത്യമായി ചെയ്യുമായിരുന്നു. വൈകുന്നേരം ഷട്ടില്‍ കളിക്കാനൊക്കെ പോവാറുണ്ടായിരുന്നു.വേറൊരാള്‍ ചെയ്ത കഥാപാത്രങ്ങള്‍ കണ്ട് ഇതുപോലൊന്ന് കിട്ടിയിരുന്നെങ്കില്‍ എന്നൊക്കെ തോന്നിയിട്ടുണ്ട്. എനിക്കുള്ള ക്യാരക്ടേഴ്‌സ് കൃത്യമായി തന്നെ എനിക്ക് കിട്ടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജനക്കൂട്ടമാണ് എന്റെ വിജയമെന്നുമായിരുന്നു ജയറാം അഭിമുഖത്തില്‍ പറഞ്ഞത്.

ഓതറിനെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്