ആപ്പ്ജില്ല

ഷാജി പാപ്പന്‍റെ ലുക്കിന് പിന്നിൽ പ്രിയ പത്നിയെന്ന് ജയസൂര്യ

ഷാജി പാപ്പന്‍റെ ഡബിൾ ഷേഡിലുള്ള ലുങ്കിയും വി ഷേപ്പ് കഴുത്തുള്ള കുർത്തയുമായിരിക്കും ഇനി യുവാക്കൾക്കിടയിലെ ട്രെൻഡ്.

TNN 15 Dec 2017, 3:04 pm
മലയാളികളുടെ മനസിൽ പൊട്ടിച്ചിരിയുടെ അമിട്ടുകൾ പൊട്ടിച്ച ജയസൂര്യയുടെ 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ക്രിസ്മസിന് തിയേറ്ററുകളിലെത്തുകയാണ്. ഡിസംബർ 22 നാണ് ആട് 2 വിന്‍റെ റിലീസ്. ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തിലെ ജയസൂര്യയുടെ ലുക്കും വേഷവിധാനവും ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. ഷാജി പാപ്പന്‍റെ ഡബിൾ ഷേഡിലുള്ള ലുങ്കിയും വി ഷേപ്പ് കഴുത്തുള്ള കുർത്തയുമായിരിക്കും ഇനി യുവാക്കൾക്കിടയിലെ ട്രെൻഡ്.
Samayam Malayalam jayasurayas look in aadu 2
ഷാജി പാപ്പന്‍റെ ലുക്കിന് പിന്നിൽ പ്രിയ പത്നിയെന്ന് ജയസൂര്യ


ഷാജി പാപ്പന്‍റെ വേഷത്തിന് പിന്നിലുള്ള മുഴുവൻ ക്രെഡിറ്റും ഭാര്യ സരിതയ്ക്ക് നൽകിയിരിക്കുകയാണ് ജയസൂര്യ.

''ഭാര്യയ്ക്കും നന്ദി...ആട് 2 വീണ്ടും plan ചെയ്യണു എന്ന് ഞാൻ സരിതയോട് പറഞ്ഞപ്പോ അവള് ആദ്യം പറഞ്ഞത്,, ജയാ... ഈ തവണ പാപ്പന്‍റെ style ഒന്ന് മാറ്റി പിടിയ്ക്കാം, എന്‍റെ മനസ്സിൽ പുതിയ ഒരു idea ഉണ്ടെന്നാണ്.... അങ്ങനെ പാപ്പന് വേണ്ടി തയ്യാറാക്കിയ ആ പുതിയ design ഞാൻ മിഥുനെയും, വിജയ് ബാബു വിനെയും കാണിച്ചപ്പോ അവരും സൂപ്പർ ഹാപ്പി.

ഇന്ന് ആ പാപ്പന്‍റെ പുതിയ style മറ്റുള്ളവർക്കും ഇഷ്ടമായി എന്നറിയുമ്പോൾ ഞങ്ങൾക്കുള്ള സന്തോഷവും, നന്ദിയും... വളരെ സ്നേഹത്തോടെ തന്നെ നിങ്ങളെ അറിയിക്കട്ടെ....'' എന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. പിങ്കി ആടിനെ പിങ്കിയുടെ വീട്ടിൽ ഏല്പിക്കുന്നിടത്തായിരുന്നു ഒന്നാം ഭാഗം അവസാനിച്ചത്. രണ്ടാം ഭാഗത്തിലെ തുടക്കം എങ്ങനെയെന്ന് അറിയാൻ ഡിസംബർ 22 വരെ കാത്തിരിക്കാം.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്