ആപ്പ്ജില്ല

പ്രണവ് സഹസംവിധായകന്‍ ആയത് ബുക്ക് എഴുതാനുള്ള പണത്തിന് വേണ്ടി; താരപുത്രന്റെ ലാളിത്യത്തെ കുറിച്ച് ജീത്തു

പാപനാശത്തിലായിരുന്നു പ്രണവ് ആദ്യമായി ജീത്തുവിന്റെ അസിസ്റ്റന്റ് ആകുന്നത്. പിന്നീട് ലെെഫ് ഓഫ് ജോസൂട്ടിയുടെ ചിത്രീകരണം ആരംഭിച്ചപ്പോഴും പ്രണവ് തന്നെ സമീപിച്ചുവെന്ന് ജീത്തു

Samayam Malayalam 24 Nov 2020, 1:24 pm
ബാലതാരമായെത്തി പിന്നീട് നായകനായി മാറിയ താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയായിരുന്നു ആദ്യ ചിത്രം. അഭിനയത്തിലേക്ക് കടക്കും മുമ്പ് തന്നെ അസിസ്റ്റന്റ് ഡയറക്ടറായി ജീത്തുവിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു പ്രണവ്. താരപുത്രന്റെ സിനിമയ്ക്ക് പുറത്തുള്ള ജീവിതം പലപ്പോഴും വാര്‍ത്തകളില്‍ നിറ‍ഞ്ഞിട്ടുണ്ട്.
Samayam Malayalam pranav
പ്രണവ് സഹസംവിധായകന്‍ ആയത് ബുക്ക് എഴുതാനുള്ള പണത്തിന് വേണ്ടി; താരപുത്രന്റെ ലാളിത്യത്തെ കുറിച്ച് ജീത്തു


Also Read: ഇതുവരെ കാണാത്ത ലുക്കില്‍ കൃഷ്ണശങ്കര്‍; 'കുടുക്ക്' മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്!

ഇപ്പോഴിതാ തന്റെ ചിത്രമായ ലെെഫ് ഓഫ് ജോസൂട്ടിയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ജീത്തു. പാപനാശത്തിലായിരുന്നു പ്രണവ് ആദ്യമായി ജീത്തുവിന്റെ അസിസ്റ്റന്റ് ആകുന്നത്. പിന്നീട് ലെെഫ് ഓഫ് ജോസൂട്ടിയുടെ ചിത്രീകരണം ആരംഭിച്ചപ്പോഴും പ്രണവ് തന്നെ സമീപിച്ചുവെന്ന് ജീത്തു പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്ന ജീത്തു മനസ് തുറന്നത്.

‘ലൈഫ് ഓഫ് ജോസൂട്ടി’യുടെ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് വന്നപ്പോൾ ഡയറക്ഷനിലാണോ താത്പര്യമെന്ന് ഞാൻ ചോദിച്ചു. അതിന് പ്രണവ് നല്‍കിയ മറുപടി ഇതായിരുന്നു. ‘ ഒരു ബുക്ക് എഴുതാനുണ്ട് അതിന് കുറച്ച് കാശിന്റെ ആവശ്യമുണ്ട് അതിന് വേണ്ടിയാണ് വന്നതെന്നാണ്. ഇത് കേട്ടതും താന്‍ ചിരിച്ചുവെന്ന് ജീത്തു പറയുന്നു.

Also Read: വ‍‍‍ൃക്കകള്‍ തകരാറായി, ഹൃദയത്തിനും പ്രശ്നം, സ്ട്രോക്കിന് സാധ്യത, മരണത്തെ മുന്നില്‍ കണ്ടു; ആ വാര്‍ത്തകള്‍ ശരിയായിരുന്നുവെന്ന് റാണ ദഗ്ഗുബട്ടി

എന്നാല്‍ അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല എന്നാണ് പ്രണവ് അന്ന് നൽകിയ മറുപടിയെന്നും ജീത്തു പറയുന്നു. ജോലി ഏൽപിച്ചാൽ അയാളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ആ ജോലി ഭംഗിയായി തന്നെ ചെയ്യാന്‍ പ്രണവ് ശ്രമിക്കുമെന്നും ജീത്തു പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്