ആപ്പ്ജില്ല

നാദിര്‍ഷയെ പള്‍സര്‍ സുനി മൂന്നു ദിവസം വിളിച്ചതായി ജിന്‍സന്‍റെ മൊഴി

പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജിന്‍സന്‍.

TNN 3 Jul 2017, 3:14 pm
കൊച്ചി: കൊച്ചിയിൽ നടി ആക്രമിച്ച കേസിലെ അന്വേഷണമുമായി ബന്ധപ്പെട്ട് കേസില്‍ നിര്‍ണായക വിവരങ്ങൾ പുറത്ത് വരുന്നു. കേസിലെ പ്രതി പള്‍സര്‍ സുനി മൂന്നു ദിവസങ്ങളിലായി ദിലീപിന്‍റെ സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷയെ വിളിച്ചെന്ന് ജിന്‍സൻ മൊഴി നൽകി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജിന്‍സന്‍.
Samayam Malayalam jinsons statement against nadirshah out regarding actress attack case
നാദിര്‍ഷയെ പള്‍സര്‍ സുനി മൂന്നു ദിവസം വിളിച്ചതായി ജിന്‍സന്‍റെ മൊഴി


കോടതിയില്‍ ജിന്‍സന്‍ കൊടുത്ത രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. നാദിര്‍ഷയും ദിലീപുമായും സുനിക്ക് മറ്റ് ഇടപാടുകളും ഉണ്ടായിരുന്നെന്ന് ജിന്‍സന്‍ വെളിപ്പെടുത്തി. പോലീസ് നാദിര്‍ഷയുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. നാദിര്‍ഷ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണുള്ളത്.

അതേസമയം, അറസ്റ്റിന്‍റെ കാര്യം അന്വേഷണ സംഘം തീരുമാനിക്കുമെന്ന് ഡിജിപി അറിയിച്ചു. ആലുവയിലെയും എറണാകുളത്തേയും ചില രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പോലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Pulsar Suni called Nadirshah 3 times from jail

Pulsar Suni called Nadirshah 3 times from jail regarding Actress Attack

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്