ആപ്പ്ജില്ല

റിയയും സഹോദരനും ജയിലില്‍ തന്നെ; ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി മുംബെെ കോടതി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച മയക്കുമരുന്ന് കേസ് വലിയ വാര്‍ത്തയായി മാറിയിരുന്നു. ബോളിവുഡിലെ ഉന്നതരിലേക്ക് അന്വേഷണം നീളുന്നതായാണ് വിവരം. മുന്‍നിര നായികമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്തിരുന്നു. കേസില്‍ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയേയും സഹോദരന്‍ ഷൊവിക് ചക്രബര്‍ത്തിയേയും എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടേയും ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി നീട്ടിയിരിക്കുകയാണ് കോടതി ഇപ്പോള്‍.
ALSO READ: സിദ്ധുവിന്റെ വേദിക കുടുംബവിളക്കിൽ നിന്നും പോകാൻ കാരണം ഇതോ; അമേയ

Samayam Malayalam 6 Oct 2020, 4:08 pm

Samayam Malayalam judicial custody of rhea chakraborty and brother extented till october 20
റിയയും സഹോദരനും ജയിലില്‍ തന്നെ; ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി മുംബെെ കോടതി

ALSO READ: സിദ്ധുവിന്റെ വേദിക കുടുംബവിളക്കിൽ നിന്നും പോകാൻ കാരണം ഇതോ; അമേയ

ഇന്നായിരുന്നു കസ്റ്റഡിയുടെ കാലാവധി !

ഇന്നായിരുന്നു കസ്റ്റഡിയുടെ കാലാവധി അവസാനിക്കാനിരുന്നത്. എന്നാല്‍ കാലാവധി ഒക്ടോബര്‍ 20 വരെ നീട്ടാന്‍ മുംബെെ പ്രത്യേക കോടതി ഉത്തരവ്. സെപ്തംബര്‍ 9 നായിരുന്നു റിയ അറസ്റ്റിലാകുന്നത്. അതിന് മുമ്പ് തന്നെ ഷൊവിക്കിനെ അറസ്റ്റ് ചെയ്തിരുന്നു.

റിയ ജാമ്യാപേക്ഷയില്‍!

സുശാന്ത് മയക്കുമരുന്ന് വാങ്ങുന്നതിനായി തന്നേയും സഹോദരനേയും ഉപയോഗിക്കുകയായിരുന്നുവെന്നായിരുന്നു റിയ ജാമ്യാപേക്ഷയില്‍ നേരത്തെ പറഞ്ഞത്. താന്‍ ഉപയോഗിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി മനേജര്‍ സാമുവല്‍ മിറാന്‍ഡയും വെളിപ്പെടുത്തിയിരുന്നു.

കേസില്‍!

ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിന് തെളിവ് കണ്ടെത്താനായിട്ടില്ല. അതേസമയം, സുശാന്തിന്റെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും എയിംസ് ഡോക്ടര്‍മാരുടെ സംഘം സിബിഐയ്ക്ക് റിപ്പോര്‍ട്ട് കെെമാറിയിട്ടുണ്ട്.

റിയയ്ക്ക് എതിരായ കുറ്റം!

സുശാന്തിന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയെന്നാണ് റിയയ്ക്ക് എതിരായ കുറ്റം. അതേസമയം ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിന് തെളിവ് ലഭിച്ചിരുന്നില്ലെന്നും എന്‍സിബി അറിയിച്ചിരുന്നു. പക്ഷെ ലഹരിമരുന്ന് വാങ്ങുന്നത് അടക്കമുള്ള കുറ്റങ്ങള്‍ ഗുരുതരമാണെന്നും എന്‍സിബി പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്