ആപ്പ്ജില്ല

'പത്മാവതി'ലെ മലയാളി സാന്നിദ്ധ്യം

തൃശൂര്‍കാരനായ ജസ്റ്റിൻ ജോസ് ബാഹുബലിയടക്കം 250 ഓളം സിനിമകളില്‍ ശബ്ദമിശ്രണം നടത്തിയിട്ടുണ്ട്

TNN 30 Jan 2018, 2:49 pm
വിവാദങ്ങള്‍ കൊടുംപിരികൊള്ളുമ്പോഴും ബോക്സോഫീസ് ഹിറ്റ് ആയി ഇപ്പോഴും പ്രദര്‍ശനം തുടരുന്ന 'പത്മാവത്' എന്ന ഇതിഹാസ ചിത്രത്തിലും തന്‍റെ ശബ്ദമിശ്രണ സാങ്കേതികത്വം കൊണ്ട് ശ്രദ്ധേയനാവുകയാണ് തൃശൂര്‍കാരനായ ജസ്റ്റിൻ ജോസ്.
Samayam Malayalam justin jose the man behind padmavat sound mixing
'പത്മാവതി'ലെ മലയാളി സാന്നിദ്ധ്യം


'ബാജിറാവു മസ്താനാ' ചിത്രത്തിനുള്ള ദേശീയ പുരസ്കാരമുള്‍പ്പെടെ മറ്റനവധി പുരസ്കാരങ്ങള്‍ക്കര്‍ഹനായ ജസ്റ്റിന്‍ ജോസ് മലയാളം ഉള്‍പ്പെടെ ഇതരഭാഷകളില്‍ തന്‍റെ 17 വര്‍ഷത്തെ ശബ്ദപരിചയമികവ് തെളിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തുടിപ്പിനെ പിടിച്ചുനിര്‍ത്തിയ 'സച്ചിൻ-എ ബില്ല്യൺ ഡ്രീംസ്', ബ്രഹ്മാണ്ഡ ചിത്രമായ 'ബാഹുബലി' ഇവയെല്ലാം അതില്‍ ചിലതുമാത്രം. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ബാഹുബലിയടക്കം 250 ഓളം സിനിമകളില്‍ ശബ്ദമിശ്രണം നടത്തിയിട്ടുണ്ടിദ്ദേഹം.

ചിത്രത്തിന്‍റെ ശബ്ദവിഭാഗത്തിൽ പത്തുപേരോളം ഉള്‍പ്പെട്ടിട്ടുണ്ട്. അതിൽ അറ്റ്‍മോസ് മിക്സർ, റീ റെക്കോർഡിംഗ് മിക്സർ എന്നിവ കൈകാര്യം ചെയ്തത് അദ്ദേഹമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്