ആപ്പ്ജില്ല

ബാച്ചിലറേറ്റ് പാർട്ടി ആഘോഷിച്ച് കാജൽ അഗര്‍വാളും സുഹൃത്തുക്കളും

വ്യവസായിയായ ഗൗതം കിച്ച്‍ലുവുമായി താൻ വിവാഹിതയാകുന്ന വാർത്ത കാജൽ തന്നെയാണ് ഇന്നലെ പുറത്തുവിട്ടിരുന്നത്

Samayam Malayalam 7 Oct 2020, 10:53 am
തെന്നിന്ത്യന്‍ താര സുന്ദരി കാജൽ അഗര്‍വാള്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തയായിരുന്നു ഇന്നലെ സിനിമാ ലോകത്തെ ഏറെ ശ്രദ്ധ നേടിയ വാര്‍ത്ത. വ്യവസായിയായ ഗൗതം കിച്ച്‍ലുവുമായി ഈ മാസം 30നാണ് മുംബൈയിൽ വെച്ച് വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കുന്നത്. കാജൽ തന്നെയാണ് തന്‍റെ സോഷ്യൽമീഡിയയിലൂടെ ഇത് അറിയിച്ചത്. ഇപ്പോഴിതാ കാജലിന്‍റെ ബാച്ചിലറേറ്റ് പാര്‍ട്ടി ആഘോഷ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സഹോദരി നിഷ അഗര്‍വാളാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam kajal aggarwals bachelorette party pics with nisha aggarwal and friends
ബാച്ചിലറേറ്റ് പാർട്ടി ആഘോഷിച്ച് കാജൽ അഗര്‍വാളും സുഹൃത്തുക്കളും



വിവാഹ പ്രഖ്യാപനം

ഇന്നലെയാണ് ഐ സെഡ് യെസ് എന്ന് കുറിച്ചുകൊണ്ട് കാജൽ പങ്കുവെച്ചിരിക്കുന്ന വിവാഹ പ്രഖ്യാപന കുറിപ്പ് ഇൻസ്റ്റയിലെത്തിയത്. ഈ കൊവിഡ് കാലത്ത് തന്‍റെ ജീവിതത്തിലേക്ക് ഒരു പ്രകാശം വരികയാണ്, ഒരുമിച്ച് ജീവിതം ആരംഭിക്കാൻ ഒരുങ്ങുന്നതിന്‍റെ ത്രില്ലിലാണെന്നും വിവാഹം ഒരു ചെറിയ ചടങ്ങായിരിക്കുമെന്നും അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുന്നതെന്നും കാജൽ കുറിപ്പിൽ അറിയിച്ചിരുന്നു.

ബാച്ചിലറേറ്റ് പാര്‍ട്ടി ചിത്രങ്ങൾ

വിവാഹിതയാകുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി എത്തിയതോടെ താരത്തിന്‍റെ ആരാധകര്‍ ആവേശത്തിലാണ്. അതിനിടെയാണ് സഹോദരി നിഷ അഗര്‍വാള്‍ കാജലിന്‍റെ ബാച്ചിലറേറ്റ് പാര്‍ട്ടി ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചത്. കാജൽ ഇൻസ്റ്റ സ്റ്റോറിയായും പാര്‍ട്ടി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അതോടെ ഈ ചിത്രങ്ങൾ വൈറലായി.

Also Read: ഞങ്ങൾ ഒരുമിക്കുന്നുവെന്ന് കാജൽ അഗര്‍വാള്‍; വിവാഹം ഈ മാസം 30ന്

മൈ സ്വീറ്റ് ലിറ്റിൽ ബണ്ണി!

കൊവിഡ് കണക്കിലെടുത്ത് വളരെ ചുരുക്കം സുഹൃത്തുക്കളാണ് നിഷയുടെ വീട്ടിൽ നടന്ന ബാച്ചിലറേറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. കറുത്ത വസ്ത്രമണിഞ്ഞ് മുയൽ ചെവിയുടെ മാതൃക തലയിൽ വെച്ചുകൊണ്ട് ബ്രൈഡ് ടു ബീ ബാനര്‍ ദേഹത്ത് ചുറ്റിയായിരുന്നു കാജൽ പാര്‍ട്ടിയിൽ അണിഞ്ഞൊരുങ്ങിയിരുന്നത്. നിഷ പങ്കുവെച്ചിരുന്ന ഈ ചിത്രങ്ങൾക്ക് താഴെ മൈ സ്വീറ്റ് ലിറ്റിൽ ബണ്ണി എന്ന് കുറിച്ചുകൊണ്ട് കാജലും എത്തിയിട്ടുണ്ട്.

തെന്നിന്ത്യയുടെ സ്വന്തം കാജൽ

ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ കാജൽ അഗർവാൾ. വിവാഹശേഷവും താൻ സിനിമയിൽ അഭിനയിക്കുന്നതായിരിക്കുമെന്നും വിവാഹ പ്രഖ്യാപനത്തോടൊപ്പം തന്നെ വ്യക്തമാക്കിയിരുന്നു. 2004ൽ ക്യൂം ഹോ ഗയാ നാ എന്ന ബോളിവുഡ് സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ കാജൽ തെലുങ്കിലും തമിഴിലുമാണ് ഏറ്റം ശ്രദ്ധേയയായത്. അമ്പതിലേറെ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രമായി താരം അഭിനയിച്ചിട്ടുണ്ട്.

Also Read: താരസുന്ദരിയുടെ മനസ് കീഴടക്കിയ സുന്ദരന്‍! ആരാണ് ഗൗതം കിച്ച്‍ലു?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്