ആപ്പ്ജില്ല

'കക്ഷി അമ്മിണിപ്പിള്ള' യിലെ നായികയുടെ കിടിലൻ മേക്കോവർ; ഫറ ഷിബ്‍ലയുടെ പുതിയ വൈറൽ ഫോട്ടോഷൂട്ട്!!!

ഫറ ഷിബ്‍ലയുടെ ജിം വർക്കൌട്ട് വീഡിയോ വൈറലായിരിക്കുകയാണ്

Samayam Malayalam 22 Oct 2021, 10:41 pm
ശരീര പ്രകൃതിയുടെ പേരിലും നിറത്തിന്‍റെ പേരിലുമൊക്കെ പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന നിരവധിപേരുണ്ട്. പലർക്കും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുള്ള അനുഭവങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കുന്ന പ്രവണത അടുത്തിടെയായി നാം കാണാറുണ്ട്. കക്ഷി അമ്മിണിപിള്ള എന്ന സിനിമയിൽ അഭിനയിച്ച ഫറ ഷിബ്‍ല മുമ്പ് താൻ നേരിട്ട ബോഡി ഷെയിമിങിനെ കുറിച്ചൊക്കെ അടുത്തിടെ ചില അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിട്ടുള്ളൊരാളാണ്. ഇപ്പോഴിതാ താരത്തിന്‍റെ പുത്തൻ മേക്കോവർ ചിത്രങ്ങള്‍ സോഷ്യൽമീഡിയ ലോകത്ത് വൈറലാണ്.
Samayam Malayalam kakshi amminippilla actress fara shiblas latest makeover photos and gym workout video goes viral
'കക്ഷി അമ്മിണിപ്പിള്ള' യിലെ നായികയുടെ കിടിലൻ മേക്കോവർ; ഫറ ഷിബ്‍ലയുടെ പുതിയ വൈറൽ ഫോട്ടോഷൂട്ട്!!!



​68ൽ നിന്ന് 85ലേക്ക്, തിരിച്ച് 63ലേക്ക്

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കക്ഷി: അമ്മിണിപ്പിള്ള''യിൽ പ്ലസ് സൈസ് നായികയായാണ് ഷിബ്‍ല എത്തിയിരുന്നത്. കാന്തിയെന്ന പേരിലാണ് നടി സിനിമയിൽ അഭിനയിച്ചത്. സിനിമയ്ക്കുവേണ്ടി 68 കിലോയിൽ നിന്നും 85 കിലോയിലേക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും ഷിബ്‍ല നടത്തിയ മേക്കോവർ സിനിമയിറങ്ങിയപ്പോള്‍ വലിയ ച‍ർച്ചയായിരുന്നു. കൗമാരകാലത്തൊക്കെ തന്‍റെ ശരീര പ്രകൃതി മൂലം നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ചൊക്കെ സിനിമയിറങ്ങിയ ശേഷം ഷിബ്‍ല തുറന്നുപറഞ്ഞിട്ടുമുണ്ട്.

​കിടിലൻ ​മേക്കോവർ

ഇൻസ്റ്റഗ്രാം പേജിലൂടെ ഇടയ്ക്കിടെ മേക്കോവർ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഹിന്ദിയിലും തമിഴിലും മാത്രമല്ല മലയാളത്തിലും ഇതാ പ്ലസ്സ് സൈസ് നായികയെന്ന് പറഞ്ഞായിരുന്നു ഷിബ്‍‍ലയുടെ മേക്കോവ‍ർ വിശേഷങ്ങൾ സിനിമയിറങ്ങിയ സമയത്ത് സോഷ്യൽമീഡിയയിലൊക്കെ വൈറലായിരുന്നത്. കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിച്ചു.

ഷിബ്‍ലയുടെ ജിം വർ‍ക്കൗട്ട് വീഡിയോ കാണാം

​ജിം വർക്കൗട്ട്

ഇപ്പോഴിതാ ഷിബ്‍ലയുടെ ജിം വർക്കൗട്ട് വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സെലിസ്പോട്ട് മീഡിയയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഏറെ നേരം ഷിബ്‍ല ജിമ്മിൽ ചിലവഴിക്കാറുണ്ട്. ഫിറ്റ്നെസ് മോട്ടിവേഷൻ, ഫിറ്റ്, കാന്തി ലൌ തുടങ്ങിയ ഹാഷ് ടാഗുകള്‍ ചേർ‍ത്താണ് ഷിബ്‍ല പലപ്പോഴും ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുള്ളത്.

​യോഗയും ജിമ്മും

യോഗയും ജിമ്മും ചെയ്താണ് നടിയുടെ പുതിയ മേക്കോവറിലെത്തിയത്. അടുത്തിടെ ഫിറ്റ്നെസ് ഫ്രീക്കായ ഒത്തിരി ചിത്രങ്ങളാണ് ഫറ പങ്കുവെച്ചിട്ടുള്ളത്. മുപ്പതിനായിരത്തിലേറെ ഇൻസ്റ്റ ഫോളോവേഴ്സാണ് ഷിബ്‍ലയ്ക്കുള്ളത്. പുതിയ സിനിമകളുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഷിബ്‍ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്