ആപ്പ്ജില്ല

മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയ്ക്ക് ട്വിറ്ററില്‍ പൊങ്കാല

മോഹൻലാലിനെ പരിഹസിച്ച ബോളിവുഡ് താരം കമാല്‍ ആര്‍ ഖാന് ട്വിറ്ററില്‍ ചീത്തവിളിയുടെ പൊങ്കാല.

TNN 19 Apr 2017, 12:38 pm
മോഹൻലാലിനെ പരിഹസിച്ച ബോളിവുഡ് താരം കമാല്‍ ആര്‍ ഖാന് ട്വിറ്ററില്‍ ചീത്തവിളിയുടെ പൊങ്കാല. മഹാഭാരതം സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമാൽ മോഹലാലിന്റെ കളിയാക്കി ട്വീറ്റ് ചെയ്തത്.
Samayam Malayalam kamaal r khan trolled for mocking mohanlal
മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയ്ക്ക് ട്വിറ്ററില്‍ പൊങ്കാല


ആയിരംകോടി മുതൽമുടക്കിലാണ് ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതം ഒരുങ്ങുന്നത്. മോഹൻലാൽ സാറിനെകണ്ടാൽ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാൾ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നും കെആർെക ട്വീറ്റ് ചെയ്തു. ബി ആർ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആർകെ ചോദിക്കുന്നു.

Sir @Mohanlal you look like Chota Bheem so then how will u play role of Bheem in Mahabharata? Why do you want to waste money of B R shetty? — KRK (@kamaalrkhan) April 18, 2017 കെആർകെയും ട്വീറ്റിന് താഴെ മോഹൻലാൽ ആരാധകരുടെ ട്വീറ്റുകളുടെ പ്രളയമാണ്. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമാണ് ആരാധകര്‍ ചീത്തവിളിക്കുന്നത്.

എം.ടി.വാസുദേവൻ നായരുടെ നോവൽ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് സിനിമ. ഇതിൽ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത്.

Kamaal R Khan trolled for mocking Mohanlal!

Kamaal R Khan is known in Bollywood for his movie Deshdrohi and his controversial tweets and remarks. He has made provocative statements about several noted names and the latest in the list is Mohanlal.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്