ആപ്പ്ജില്ല

താന്‍ അടുത്ത വര്‍ഷം വിവാഹിതയാകുമെന്ന് കങ്കണ

ജീവിതപങ്കാളി ആര്?

TNN 30 Dec 2016, 11:34 am
മുംബൈ: ബോളിവു‍ഡ് ക്വീന്‍ കങ്കണ റനൗട്ട് അടുത്ത വര്‍ഷം വിവാഹിതയാകും. ഒരു ചാനല്‍ ടോക് ഷോയിലാണ് താന്‍ വിവാഹിതയാകാന്‍ പോവുകയാണെന്ന് താരം വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷത്തെ പദ്ധതികള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് താന്‍ വിവാഹം കഴിക്കും എന്ന് കങ്കണ മറുപടി പറഞ്ഞത്. എന്നാല്‍ ആരെയാണ് ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത് എന്ന ചോദ്യത്തില്‍നിന്ന് താരം ഒഴിഞ്ഞുമാറി.
Samayam Malayalam kangana ranaut to get married in 2017
താന്‍ അടുത്ത വര്‍ഷം വിവാഹിതയാകുമെന്ന് കങ്കണ


ഈ വര്‍ഷം സിനിമകള്‍ ഒന്നും ഇല്ലാതിരുന്ന കങ്കണക്ക് വിവാദങ്ങളുടെ വര്‍ഷമായിരുന്നു 2016. ഹൃത്വിക് റോഷനുമായുള്ള തര്‍ക്കം നിയമനടപടിയിലേക്കുവരെ നീണ്ടു. എന്നാല്‍ 2017ല്‍ രംഗൂണ്‍, സിമ്രാന്‍ എന്നീ ബിഗ് ടിക്കറ്റ് സിനിമകളാണ് കങ്കണയുടേതായി ഇറങ്ങാനിരിക്കുന്നത്.

Bollywood actress Kanagana Ranaut will get married in 2017.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്