ആപ്പ്ജില്ല

നീ വന്നിട്ടേ ചാകൂ...; തന്റെ മരണം ദു:സ്വപ്നം കണ്ട കനിയോട് അനില്‍ അന്ന് പറഞ്ഞത്

അനിലേട്ടന്‍ ഓക്കെയാണോ എന്ന് കനി അനിലിനോട് ചോദിക്കുന്നുണ്ട്. ഞാന്‍ ഇന്നലെ സ്വപ്നം കണ്ടുവെന്നും കനി പറയുന്നു. എന്ത് ഞാന്‍ മരിച്ചെന്നാണോ എന്നായിരുന്നു ഇതിന് അനില്‍ നല്‍കിയ മറുപടി

Samayam Malayalam 26 Dec 2020, 4:05 pm
നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ ഉള്ളുരുകി നടി കനി കുസൃതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അനിലുമായി നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് കനി അനിലിനെ ഓര്‍ക്കുന്നത്. 2018 ഫെബ്രുവരി 13ന് നടത്തിയ ചാറ്റാണ് കനി പങ്കുവച്ചിരിക്കുന്നത്. അനില്‍ മരിച്ചുവെന്ന് താന്‍ സ്വപ്നം കണ്ടുവെന്ന് അദ്ദേഹത്തോട് പറയുന്ന ചാറ്റാണ് കനി പങ്കുവച്ചിരിക്കുന്നത്.
Samayam Malayalam kani
നീ വന്നിട്ടേ ചാകൂ...; തന്റെ മരണം ദു:സ്വപ്നം കണ്ട കനിയോട് അനില്‍ അന്ന് പറഞ്ഞത്


Also Read: ചേച്ചി എന്ന വിളി..! കാതിനെയും മനസ്സിനെയും പൊള്ളിക്കുന്നു, മുറിയുന്നു!

അനിലേട്ടന്‍ ഓക്കെയാണോ എന്ന് കനി അനിലിനോട് ചോദിക്കുന്നുണ്ട്. ഞാന്‍ ഇന്നലെ സ്വപ്നം കണ്ടുവെന്നും കനി പറയുന്നു. എന്ത് ഞാന്‍ മരിച്ചെന്നാണോ എന്നായിരുന്നു ഇതിന് അനില്‍ നല്‍കിയ മറുപടി. ഓക്കെയാണ് പൊന്നുവെന്നും അനില്‍ പറയുന്നുണ്ട്. "മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ... പേടിക്കണ്ട നീ വന്നിട്ടേ ചാകു" എന്ന അടിക്കുറിപ്പോടെ അന്ന് അനിൽ ഈ ചാറ്റ് പങ്കുവച്ചിരുന്നു.



അനിലേട്ടാ എന്നു മാത്രം കുറിച്ചു കൊണ്ടാണ് കനി കുസൃതി ചാറ്റിന്റെ സ്ത്രീന്‍ ഷോട്ട് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം മുങ്ങിമരിച്ച നടൻ അനിൽ നെടുമങ്ങാടിൻ്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. മൃതദേഹം ഇന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. കൊവിഡ് പശ്ചാത്തലത്തിൽ അപകടമരണം സംഭവിച്ചതിനാൽ തന്നെ പ്രോട്ടോക്കോൾ പ്രകാരം മരണാനന്തരം കൊവിഡ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു.

Also Read: 'അവൻ എത്തും എന്ന് പറഞ്ഞപ്പോൾ തൊട്ടടുത്ത റൂം തന്നെ കൊടുക്കണം എന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു'; ഹരീഷ് പേരടി!

ഇന്നലെ വൈകിട്ടോടെയാണ് തൊടുപുഴ മലങ്കര അണക്കെട്ടിൽ മുങ്ങിത്താണ് നടൻ അനിൽ നെടുമങ്ങാട് അന്തരിച്ചത്. അപകടം നടന്ന് ഞൊടിയിടയിൽ തന്നെ സമപവാസിയായ ഒരു യുവാവ് ഡാമിൽ ചാടി മൃതദേഹം കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്