ആപ്പ്ജില്ല

അന്തരിച്ച യുവതാരം സേതുരാമൻ്റെ ഭാര്യ ഉമ ആൺകുഞ്ഞിനു ജന്മം നൽകി!

സേതുരാമന് കുഞ്ഞു പിറന്ന വിവരം സുഹൃത്തുക്കളും ബന്ധുക്കളും ഒരു നൊമ്പരത്തോടെയാണ് ഏറ്റെടുത്തത്

Samayam Malayalam 4 Aug 2020, 2:26 pm
ലോക്ക് ഡൌൺ കാലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രശസ്ത തമിഴ് യുവനടനും ഡോക്ടറുമായ സേതുരാമൻ്റെ ഭാര്യ ഉമ ആൺകുഞ്ഞിനു ജന്മം നൽകി. ഉമയുടെ ഗർഭ കാലത്തായിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ട് നടൻ്റെ വിയോഗം. നടൻ്റെ വിയോഗത്തിൻ്റെ വിതുമ്പൽ അടങ്ങുന്നതിന് മുൻപ് തന്നെ കുടുംബത്തിലേക്ക് സന്തോഷത്തിൻ്റെ പ്രതീകമായി നടൻ്റെ കുഞ്ഞ് എത്തിയിരിക്കുകയാണ്. സേതുരാമൻ്റെ രണ്ടാമത്തെ കുട്ടിയാണ് ഇത്. മൂത്തത് ഒരു പെൺകുട്ടിയാണ്. 2016 ഫെബ്രുവരിയിലായിരുന്നു ഉമയാളുമായുള്ള സേതുവിൻ്റെ വിവാഹം.
Samayam Malayalam kanna laddu thinna aasaiya fame late young actor sethuramans wife uma gives birth to a baby boy
അന്തരിച്ച യുവതാരം സേതുരാമൻ്റെ ഭാര്യ ഉമ ആൺകുഞ്ഞിനു ജന്മം നൽകി!


സേതുവും ഉമയാളും വിവാഹ റിസപ്ഷനിൽ

നടനും ത്വക് രോഗ വിദഗ്ധനുമായിരുന്ന സേതുരാമൻ സന്താനം നായകനായെത്തിയ 'കണ്ണ ലഡ്ഡു തിന്ന ആസയ' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Also Read: അപരിചിതൻ സിനിമയിലെ പ്രേതം, കല്യാണി ഇപ്പൊ എവിടെ

സി ക്ലിനിക്ക് നടത്തി വരികയായിരുന്നു

വാലിബ രാജ, സക്ക പോഡു രാജ, 50/50 എന്നീ ചിത്രങ്ങളിലും സേതുരാമൻ വേഷമിട്ടിട്ടുണ്ട്. പിന്നീട് സിനിമകളിൽ നിന്ന് ഭാഗികമായി വിട്ട് നിന്നു കൊണ്ട് ചെന്നൈയിൽ സി ക്ലിനിക് എന്ന സ്‌കിന്‍ കെയര്‍ സ്ഥാപനം നടത്തി വരികയായിരുന്നു സേതുരാമൻ.

കൊറോണക്കാലത്തെ മരണം

നടൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലും അനുശോചനവും അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിനിടെയാണ് സേതുരാമൻ്റെ മരണം.

Also Read: റാസയും ബീഗവും ഒപ്പം സൈനുവും; ശ്രദ്ധ നേടി 'നീയെറിഞ്ഞ കല്ല്'

ആരോഗ്യ രംഗത്തെ സജീവ പ്രവർത്തകൻ

മരിക്കുന്നതിന് തൊട്ടുമുന്‍പും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സേതുരാമന്‍. ഇതിൻ്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ബോധവത്കരണ നിർദ്ദേശങ്ങളുള്ള വീഡിയോയും അന്ന് ചർച്ചയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്