ആപ്പ്ജില്ല

കരിഷ്മ കപൂർ വീണ്ടും വിവാഹിതയാകുന്നു?

കാമുകൻ സന്ദീപ് തോഷ്ണിവാള്‍ വിവാഹ മോചിതനായ നിലയ്ക്ക് വീണ്ടുമൊരു വിവാഹത്തിനുള്ള വഴിയൊരുങ്ങുകയാണ് ബോളിവുഡ് താരം കരിഷ്മ കപൂറിന്.

TNN 8 Nov 2017, 5:31 pm
കാമുകൻ സന്ദീപ് തോഷ്ണിവാള്‍ വിവാഹ മോചിതനായ നിലയ്ക്ക് വീണ്ടുമൊരു വിവാഹത്തിനുള്ള വഴിയൊരുങ്ങുകയാണ് ബോളിവുഡ് താരം കരിഷ്മ കപൂറിന്. നാല്പത്തി മൂന്നുകാരിയായ കരിഷ്മയും വ്യവസായി സന്ദീപ് തോഷ്ണിവാളും തമ്മിലുള്ള വിവാഹം ഉടൻ നടക്കുമെന്നാണ് ബോളിവുഡിൽ നിന്നുള്ള പുതിയ വാർത്ത. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെ ഭാഗത്തിന് നിന്ന് യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.
Samayam Malayalam karisma kapoors boyfriend sandeep toshniwal is officially divorced is marriage on the cards
കരിഷ്മ കപൂർ വീണ്ടും വിവാഹിതയാകുന്നു?




യൂറോ ലൈഫ് ഹെൽത്ത് കെയർ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സിഇഒ ആണ് സന്ദീപ്. സന്ദീപിന് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ആശ്രിത വിവാഹമോചനത്തിന് ആവശ്യപ്പെട്ടത്. പതിനാലു വര്‍ഷം നീണ്ട ദാമ്പത്യമായിരുന്നു ഇവരുടേത്. വസ്തുത്തര്‍ക്കം കാരണം ഏഴ് വര്‍ഷം നീണ്ട കേസ് കഴിഞ്ഞ ദിവസം ബാന്ദ്ര കോടതിയിൽ ഒത്തു തീർപ്പാവുകയായിരുന്നു. രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.



ഡൽഹിയിൽ വ്യവസായിയായ സഞ്ജയ് കപൂറില്‍ നിന്ന് കഴിഞ്ഞ വർഷമായിരുന്നു കരിഷ്മ വിവാഹമോചനം നേടിയത്. ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്. അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍ എന്നിവരുമായുള്ള പ്രണയത്തിന് ശേഷം 2003ലായിരുന്നു കരിഷ്മയുടെ വിവാഹം. വിവാഹമോചനത്തിന് ശേഷം കരിഷ്മ ഇപ്പോൾ സന്ദീപുമായി പ്രണയത്തിലാണ്. പല ചടങ്ങുകൾക്കും ഇവർ ഒരുമിച്ച് എത്താറുണ്ട്. കരിഷ്മയുടെ അച്ഛന്‍റെ പിറന്നാൾ ചടങ്ങിനും സന്ദീപ് പങ്കെടുത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്