Please enable javascript.Kaviyoor Ponnamma Talk About Sister Renuka, ഒരുപാട് ട്രീറ്റ്മെന്റൊക്കെ ചെയ്തു; നാല് മാസമൊക്കെ പട്ടിണി കിടന്നതെന്തിനെന്ന് എനിക്ക് അറിയില്ല: കവിയൂർ പൊന്നമ്മ പറഞ്ഞത്! - Samayam Malayalam

ഒരുപാട് ട്രീറ്റ്മെന്റൊക്കെ ചെയ്തു; നാല് മാസമൊക്കെ പട്ടിണി കിടന്നതെന്തിനെന്ന് എനിക്ക് അറിയില്ല: കവിയൂർ പൊന്നമ്മ പറഞ്ഞത്!

Samayam Malayalam 1 Aug 2023, 4:57 pm
Subscribe



kaviyoor ponnamma open talk about her sister renuka s unexpected death viral video
ഒരുപാട് ട്രീറ്റ്മെന്റൊക്കെ ചെയ്തു; നാല് മാസമൊക്കെ പട്ടിണി കിടന്നതെന്തിനെന്ന് എനിക്ക് അറിയില്ല: കവിയൂർ പൊന്നമ്മ പറഞ്ഞത്!
ഒരുപാട് സന്തോഷം ഉള്ള ആളാണെങ്കിലും ജീവിതത്തിൽ ഒരുപാട് വിഷമം ഉള്ള ആളാണ് കവിയൂർ പൊന്നമ്മയെന്നാണ് സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർ പറയുക. ശരിയാണ് കുടുംബം പുലർത്താനാണ് കവിയൂർ പൊന്നമ്മ അഭിനയത്തിലേക്ക് എത്തുന്നത്. അടുത്തിടെ പൊന്നമ്മയുടെ മകൾ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. അഭിനയത്തിന്റെ ഇടയിൽ അമ്മയുടെ ഒപ്പം ഇരിക്കാൻ കൂടുതൽ സമയം തനിക്ക് കിട്ടിയില്ലെന്നായിരുന്നു മകളുടെ പരിഭവം.

അവളെ ഞാൻ അമൃതയിലേക്ക് കൊണ്ടുപോയി ​

 അവളെ ഞാൻ അമൃതയിലേക്ക് കൊണ്ടുപോയി ​

പൊന്നമ്മ സഹോദരിയെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. എന്റെ ഇളയ അനുജത്തിയുടെ മരണം എനിക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. എന്തിനാരുന്നെന്നോ, എങ്ങനെ ആയിരുന്നുന്നുവെന്നോ ഒന്നും അറിയത്തില്ല. ഒരു അസുഖവും ഉണ്ടായിരുന്നില്ല. ഇവിടെ ഒക്കെ ചികിത്സിച്ചിട്ട് ഭേദം ആകാത്തതാണ് എന്ന് കരുതി ഞാൻ അമൃതയിലേക്ക് അവളെ കൊണ്ടുപോയി.

പട്ടിണി കിടന്നത് എന്തിനെന്ന് എനിക്കറിയില്ല

  പട്ടിണി കിടന്നത് എന്തിനെന്ന് എനിക്കറിയില്ല

രണ്ടാഴ്ചക്കാലം അവിടെ ഉണ്ടായിരുന്നു. ഇനി ചെയ്യാൻ ഒന്നുമില്ല. അതുപോലെ എല്ലാം ചെയ്തു. അസുഖം ഒന്നുമില്ല, എന്നാൽ അവൾ ആഹാരം കഴിക്കില്ലായിരുന്നു. അത് ആർക്കും അറിവില്ലയിരുന്നു. നാല് മാസമൊക്കെ ആഹാരം കഴിക്കാതിരുന്നാൽ എന്ത് ചെയ്യും. എന്തിനു വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല. എന്നോട് ഒന്നും പറഞ്ഞിട്ടുമില്ല.

അവൾ ഒരുപാട് പരിഭവം പറഞ്ഞു

 അവൾ  ഒരുപാട് പരിഭവം പറഞ്ഞു

അവളുടെ മരണസമയം ഞാൻ വടക്കും നാഥന്റെ ഷൂട്ടിനായി ഋഷികേശിലായിരുന്നു. പോകുന്നതിന്റെ തലേ ദിവസം ഞാൻ കുറെ ചീത്ത ഒക്കെ പറഞ്ഞിട്ടാണ് പോകുന്നതും. പിന്നെ അതോർത്തിട്ട് ഞാൻ ഒരുപാട് വിഷമിച്ചു. ഞാൻ പോയി കഴിഞ്ഞപ്പോൾ അവൾ അത് പറഞ്ഞുകുറെ കരഞ്ഞിരുന്നു എന്ന് പിനീടാണ് ഞാൻ അറിയുന്നത്. എന്റെ അടുത്തിരുന്നില്ല എന്നൊക്കെ അവൾ പറഞ്ഞെന്ന് അറിഞ്ഞപ്പോൾ സങ്കടം വന്നു- പൊന്നമ്മ പറയുന്നു.

​ഓഡിയോലോഞ്ചിൽ 'കാവാലാ'യുമായി തിളങ്ങി തമന്ന

എന്റെ നിധിയാണ് അവൾ

    എന്റെ നിധിയാണ് അവൾ

നീ എന്തിനാണ് ഇങ്ങനെ ഒക്കെ കാണിക്കുന്നത്, കൊച്ചിനെ ഓർക്കണ്ടേ എന്നൊക്കെ ചോദിച്ചുകൊണ്ട് ഞാൻ അൽപ്പം ദേഷ്യപ്പെട്ടായിരുന്നു. അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ സങ്കടം ഉണ്ട്. രേണുകയ്ക്ക് ഒരു മോൾ ആണ്. അവൾ എന്റെ കൂടെയാണ് നിധി. എന്റെ മോൾ ബിന്ദു, അങ്ങനെ രണ്ടുമക്കളാണ് എനിക്ക്- പൊന്നമ്മ പറഞ്ഞു. എനിക്കും എന്റെ അമ്മയാണ് എന്നായിരുന്നു നിധി ഷോയിൽ വച്ച് പറയുന്നത്.

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ