ആപ്പ്ജില്ല

കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തി: കാവ്യ

വിവാഹ മോചനത്തിന് ശേഷം ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍

TNN 8 Dec 2016, 5:27 pm
വിവാഹ മോചനത്തിന് ശേഷം ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തുകയായിരുന്നുവെന്ന് നടി കാവ്യാ മാധവന്‍. എല്ലാം അപ്രതീക്ഷിതമായിരുന്നു. ഞാനും ദിലീപേട്ടനും ഒന്നിക്കണമെന്നത് ഞങ്ങളെക്കാള്‍ ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിക്കുന്നവരാണ്, കല്യാണത്തെ കുറിച്ച് ആളുകള്‍ ചോദിക്കുമ്പോഴൊക്കെ ഞാന്‍ ഒഴിഞ്ഞു മാറുമായിരുന്നു- കാവ്യ പറയുന്നു.
Samayam Malayalam kavya madhavan about her marriage with dileep
കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനില്‍ എത്തി: കാവ്യ


"എന്റെ ജീവിതത്തില്‍ ഒരു കൂട്ട് എന്നത് വീട്ടുകാരുടെ സ്വപ്‌നമായിരുന്നു. ഏതൊരു മാതാപിതാക്കളേയും പോലെ അവരുടെ മനസമാധാനമായിരുന്നു അത്. അതിന് വേണ്ടി പല തരത്തിലും അന്വേഷണം നടന്നു.

ഒടുവിലാണ് ദിലീപേട്ടനില്‍ ആലോചന എത്തിയത്. ഗോസിപ്പുകള്‍ പ്രചരിച്ചപ്പോള്‍ പോലും വിവാഹത്തെ കുറിച്ച് ഞങ്ങള്‍ രണ്ട് പേരും ചിന്തിച്ചിരുന്നില്ല. വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് ആലോചന നടന്നത്. ജാതകപ്പൊരുത്തം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ച. പിന്നെ എല്ലാം പെട്ടന്ന് തീരുമാനിച്ചു. സിനിമയില്‍ എന്റെ അടുത്ത സുഹൃത്താണ്. എന്ത് കാര്യം മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താലും അതവിടെ ഉണ്ടാകും. കാവ്യ പറഞ്ഞു.ഇനിയുള്ള ജീവിതം സിനിമയേയും സിനിമാതാരങ്ങളേയും തിരിച്ചറിയുന്നവര്‍ക്കൊപ്പമാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സിനിമയിലെ അടുത്ത ചങ്ങാതിയായിരുന്നു ദിലീപേട്ടന്‍. എന്ത് കാര്യവും മനസില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അതവിടെയുണ്ടാകും" - കാവ്യ പറയുന്നു. ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ മനസ് തുറന്നത്.






English Summary: kavya madhavan about her marriage with dileep

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്