ആപ്പ്ജില്ല

ട്രോളര്‍മാര്‍ക്കെതിരെ കാവ്യ മാധവന്‍ പരാതി നല്‍കി

കാവ്യയുടെ ഓൺലൈൻ വസ്‌ത്ര വ്യാപാര പോർട്ടലായ ലക്ഷ്യയുടെ ഫേസ്ബുക് പേജിലും നിരവധി പേർ അശ്ലീലച്ചുവയുള്ള കമന്‍റുകൾ പോസ്റ്റ് ചെയ്‌തിരുന്നു

TNN 19 Jan 2017, 10:34 am
കൊച്ചി: തനിക്കെതിരെ ഓൺലൈനിലൂടെ അധിക്ഷേപം നടത്തിയവർക്കെതിരെ കാവ്യ മാധവൻ കൊച്ചി റേഞ്ച് ഐജിക്ക് പരാതി നൽകി. പരാതിയെ തുടർന്ന് കൊച്ചി സിറ്റി പൊലീസിലെ വനിതാ സിഐ കാവ്യയുടെ വീട്ടിലെത്തി പരാതിയെക്കുറിച്ച് അന്വേഷിച്ചു.
Samayam Malayalam kavya madhavan filed case against trollers
ട്രോളര്‍മാര്‍ക്കെതിരെ കാവ്യ മാധവന്‍ പരാതി നല്‍കി


ഫേസ്ബുക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ ദിലീപ്-കാവ്യ വിവാഹശേഷം അപകീർത്തികരവും അശ്ലീലച്ചുവയുളളതുമായ പോസ്റ്റുകൾ വന്നിരുന്നു. ഇത് പ്രചരിപ്പിച്ച ട്രോളര്‍മാര്‍ക്കെതിരെയാണ് കാവ്യ പരാതി നൽകിയിരിക്കുന്നത്.

കാവ്യയുടെ ഓൺലൈൻ വസ്‌ത്ര വ്യാപാര പോർട്ടലായ ലക്ഷ്യയുടെ ഫേസ്ബുക് പേജിലും നിരവധി പേർ അശ്ലീലച്ചുവയുള്ള കമന്‍റുകൾ പോസ്റ്റ് ചെയ്‌തിരുന്നു. ദിലീപിന്‍റെ ആദ്യഭാര്യ മഞ്‍ജു വാര്യരെയും കാവ്യയെയും താരതമ്യം ചെയ്യുന്ന പോസ്‍റ്റുകള്‍ ഏറെ മാനഹാനി ഉണ്ടാക്കിയെന്നും കാവ്യ പരാതിയില്‍ പറയുന്നു.

Kavya Madhavan filed case against trollers

Kavya Madhavan goes to police against trollers and those who passed obscene comments against her marriage with Dileep.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്