ആപ്പ്ജില്ല

കാവ്യ മാധവന്‍റെ ജാമ്യാപേക്ഷ: തിങ്കളാഴ്‌ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിൽ ഇത് വരെ കാവ്യ മാധവനെ പ്രതി ചേർത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

TNN 18 Sept 2017, 4:57 pm
കൊച്ചി: കാവ്യ മാധവൻ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും. ഇന്നുച്ചക്ക് ശേഷം ജാമ്യഹർജി പരിഗണിക്കുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷയും അടുത്ത തിങ്കളാഴ്‌ച പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ ഇത് വരെ കാവ്യ മാധവനെ പ്രതി ചേർത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
Samayam Malayalam kavya madhavans bail plea will be considered on monday
കാവ്യ മാധവന്‍റെ ജാമ്യാപേക്ഷ: തിങ്കളാഴ്‌ചത്തേക്ക് മാറ്റി


അന്വേഷണ സംഘത്തിലെ പോലീസ് തന്നെ ഭീഷണിപ്പെടുത്തുന്നതായി കാവ്യാ ജാമ്യഹർജിയിൽ പരാമർശിച്ചിരുന്നു. കാവ്യ മാധവൻ കേസിൽ സാക്ഷിയാകുമോ എന്നും ഇപ്പോൾ പറയാനാകില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതിനിടെ, ദിലീപിന് നാലാം തവണയും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.

നേരത്തെ രണ്ടു തവണ കേരള ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ കാവ്യയുടെയും നാദിർഷയുടെയും പങ്ക് അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്.

Kavya Madhavan's bail plea will be considered on Monday

Highcourt postpones the date of considering Kavya Madhavan's bail plea. It will be considered on next Monday

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്