ആപ്പ്ജില്ല

'തിരിമാലി'ക്ക് വേണ്ടി ധർ‍മ്മജൻ നേപ്പാളിൽ! ബാലുശ്ശേരിയിൽ താരത്തിന് നിരാശ

വോട്ടെണ്ണൽ ദിവസം ധർമ്മജൻ നേപ്പാളിൽ കുടുങ്ങിയിരിക്കുകയാണ്

Samayam Malayalam 2 May 2021, 12:20 pm
ഇക്കുറി കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഏതാനും സിനിമാതാരങ്ങളും മത്സര രംഗത്തുണ്ടായിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധ നേടിയ താരമാണ് നടൻ ധര്‍മ്മജൻ ബോള്‍ഗാട്ടി. ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ലാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. എന്നാൽ ആദ്യ ഫല സൂചനകളിൽ അദ്ദേഹം പിന്നിലായിരിക്കുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് ലീഡ് ചെയ്യുന്നതായാണ് വിവരം. ഏതായാലും വോട്ടെണ്ണൽ ദിവസം ധര്‍മ്മജന് മണ്ഡലത്തിൽ എത്തിച്ചേരാനാകാത്ത അവസ്ഥയിലാണ്.
Samayam Malayalam kerala election result 2021 balussery udf candidate dharmajan bolgatty in nepal for thirimaali movie ldf candidate sachin dev leads
'തിരിമാലി'ക്ക് വേണ്ടി ധർ‍മ്മജൻ നേപ്പാളിൽ! ബാലുശ്ശേരിയിൽ താരത്തിന് നിരാശ



ധർമ്മജൻ നേപ്പാളിൽ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം തിരിമാലി എന്ന സിനിമയുടെ ഷൂട്ടിംഗിനായി നേപ്പാളിൽ എത്തിയിരുന്നു. അതിനുശേഷം തിരിച്ച് ഇന്ത്യയിലേക്ക് എത്താനാകാതെ അദ്ദേഹം നേപ്പാളിൽ കുടുങ്ങിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. താരങ്ങളായ ബിബിൻ ജോ‍‍ർജ്ജ്, ജോണി ആന്‍റണി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുള്ളതായാണ് വിവരം.

വോട്ടെണ്ണൽ ദിനത്തിൽ നേപ്പാളിൽ

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വിദേശത്തേക്ക് നേപ്പാൾ വഴിയും യാത്രാ വിലക്ക് വന്നതോടെ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്. നേപ്പാള്‍ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിൽ എത്തി അവിടെ നിന്നും ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെത്തി ഇന്ത്യൻ അതിര്‍ത്തിയിലൂടെ റോഡ് മാര്‍ഗ്ഗതത്തിൽ ഡൽഹിയിൽ എത്തിച്ചേരാനും ധർമ്മജൻ കഴിഞ്ഞ ദിവസങ്ങളിൽ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്നാണറിയുന്നത്.

Also Read: ആര് ജയിച്ചാലും ഒരാൾ തോൽക്കണം! 'വെള്ളം' സംവിധായകൻ

ബാലുശ്ശേരിയിൽ നിരാശ!

എന്നാൽ നാട്ടിലെത്തിയാലും ഒരാഴ്ചയോളം ക്വാറന്‍റൈനിൽ കഴിയേണ്ടതുമുണ്ട്. നടൻ ബിബിൻ ജോർജിനെ നായകനാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന തിരിമാലി എന്ന സിനിമയിൽ അന്ന രേഷ്മ രാജനാണ് നായിക. ജോണി ആന്‍റണി, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.

നിരവധി സിനിമകൾ

ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറൻസ് നിര്‍മ്മിക്കുന്നതാണ് ചിത്രം. കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന സിനിമയിലാണ് ഒടുവിൽ ധർമ്മജൻ അഭിനയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മജൻ മത്സരിക്കുന്ന ബാലുശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി സച്ചിൻ ദേവ് പതിനായിരത്തിലേറെ വോട്ടുകൾക്ക് ലീഡ് ഉയർത്തിയിരിക്കുകയാണ്.

Also Read: ഉണ്ണി മുകുന്ദൻ്റെ ട്രെയിനിങ്ങിൽ ഒരു മാസം കൊണ്ട് ആറ് കിലോ കുറച്ച് സ്ലിം ബ്യൂട്ടിയായി മാറി അനു സിതാര!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്