ആപ്പ്ജില്ല

Anandita Sundar: അമ്മയുടെ സിനിമയോ സീരിയലോ കാണാറില്ലെന്ന് നടി ഖുശ്ബുവിൻ്റെ മകൾ

അമ്മയുടെ മുറൈമാമന്‍, മൈക്കിള്‍ മദന കാമരാജന്‍ എന്നീ ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മൈക്കിള്‍ മദനില്‍ അമ്മയും കമല്‍ഹാസനുമായി റൊമാന്‍സ് സീനുകള്‍ ഉണ്ട്. അത് കാണുമ്പോള്‍ എനിക്ക് വല്ലാതാകും.

Samayam Malayalam 11 Feb 2019, 8:24 am

ഹൈലൈറ്റ്:

  • ഞാന്‍ അമ്മ അഭിനയിച്ച ചിത്രങ്ങളൊന്നും കണ്ടിട്ടില്ല.
  • ഖുശ്ബുവിൻ്റെ ചിത്രം കണ്ടിട്ടില്ലേ എന്ന് ചോദിച്ച് എല്ലാവരും ചീത്ത വിളിക്കാറുമുണ്ട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam അമ്മയുടെ സിനിമയോ സീരിയലോ കാണാറില്ലെന്ന് നടി ഖുശ്ബുവിൻ്റെ മകൾ
അമ്മയുടെ സിനിമയോ സീരിയലോ കാണാറില്ലെന്ന് നടി ഖുശ്ബുവിൻ്റെ മകൾ
അമ്മയുടെ സിനിമയോ സീരിയലോ കാണാറില്ലെന്ന് വ്യക്തമാക്കി നടി ഖുശ്ബുവിൻ്റെ മകൾ രംഗത്ത്. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഇളയ മകൾ അനന്ദിത സുന്ദര്‍ തൻ്റെ നയം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് അമ്മ അഭിനയിച്ച ചിത്രങ്ങൾ കാണാത്തതെന്നും അനന്ദിത വ്യക്തമാക്കിയിട്ടുണ്ട്. "ഞാന്‍ അമ്മ അഭിനയിച്ച ചിത്രങ്ങളൊന്നും കണ്ടിട്ടില്ല. ഖുശ്ബുവിൻ്റെ ചിത്രം കണ്ടിട്ടില്ലേ എന്ന് ചോദിച്ച് എല്ലാവരും ചീത്ത വിളിക്കാറുമുണ്ട്. അവര്‍ എനിക്ക് ഖുശ്ബു അല്ല. അവര്‍ എൻ്റെ അമ്മയാണ്. അമ്മയുടെ മുറൈമാമന്‍, മൈക്കിള്‍ മദന കാമരാജന്‍ എന്നീ ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മൈക്കിള്‍ മദനില്‍ അമ്മയും കമല്‍ഹാസനുമായി റൊമാന്‍സ് സീനുകള്‍ ഉണ്ട്. അത് കാണുമ്പോള്‍ എനിക്ക് വല്ലാതാകും. ഞാന്‍ അങ്കിള്‍ എന്ന് വിളിക്കുന്ന ആളല്ലേ എനിക്കിതൊന്നും കാണാന്‍ വയ്യെന്ന് പറഞ്ഞ് എഴുന്നേറ്റ് പോകും." അനന്ദിത വ്യക്തമാക്കുന്നു.
"അച്ഛന്‍ അഭിനയിക്കുമ്പോള്‍ അത് അച്ഛനല്ല, ആ കഥാപാത്രമാണെന്ന് അറിയാം. പക്ഷെ അമ്മയുടെ കാര്യത്തില്‍ മറിച്ചാണ്. അമ്മ ദേഷ്യപ്പെടുകയോ സീരിയലുകളിലോ മറ്റോ തെറ്റായ എന്തെങ്കിലും ചെയ്യുകയാണെങ്കിലോ അത് അമ്മ ചെയ്യുന്നതായിട്ടേ തോന്നൂ. അതുകൊണ്ടാണ് അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ലാത്തത്". അനന്ദിത പറഞ്ഞു.

"പുറത്ത് പോകുമ്പോഴൊക്കെ 'ഞാന്‍ നിങ്ങളുടെ അമ്മയുടെ വലിയ ഫാന്‍ ആണ്, ഒരു ഫോട്ടോ എടുത്തോട്ടെ' എന്നൊക്കെ ചോദിച്ച് അമ്മയുടെ ആരാധകര്‍ അടുത്തെത്തി ചോദിക്കാറുണ്ട്. എന്നോട് സമ്മതം ചോദിച്ചിട്ട് ഒരു ചിത്രമെടുക്കുന്നതില്‍ യാതൊരു വിരോധവുമില്ല. പക്ഷേ, ഞാന്‍ അറിയാതെ എൻ്റെ ചിത്രമെടുക്കുന്നത് ഇഷ്ടമല്ല. ഫോട്ടോ വേണമെങ്കില്‍ ചോദിക്കൂ. ഞാന്‍ ഓക്കേ പറഞ്ഞാല്‍ എടുക്കൂ, ഇല്ലെങ്കില്‍ വിട്ടേക്കൂ. കാരണം എനിക്കെൻ്റെ ജീവിതമുണ്ട്. എന്നോട് ചോദിക്കാതെ ഫോട്ടോ എടുക്കുമ്പോള്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞാല്‍, നിൻ്റെ അമ്മയും അച്ഛനും ഇവിടെ ഇരിക്കുന്നത് ഞങ്ങള്‍ ആരാധകര്‍ ഉള്ളത് കൊണ്ടാണ്, എന്നിട്ടാണോ നീ ഇങ്ങനെ ചെയ്യുന്നത് എന്ന് പറഞ്ഞ് ചീത്ത പറയും. അത് ശരിയായ പ്രവണതയല്ല" അനന്ദിത പറഞ്ഞു. താരപുത്രിയായത് കൊണ്ട് നേരിട്ട വിമര്‍ശനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോടാണ് അനന്ദിത ഇങ്ങനെ പ്രതികരിച്ചത്.

തെന്നിന്ത്യന്‍ സിനിമാ-സീരിയലുകളിലെ സ്ഥിരം സാന്നിധ്യമാണ് ഖുശ്ബു. പൊതു കാര്യങ്ങളിൽ സ്വന്തം അഭിപ്രായ പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ നിലപാടുകൾ കൊണ്ടും വാര്‍ത്തകളിലും നിറഞ്ഞു നിൽക്കാറുണ്ട് ഖുശ്ബു. നടനും സംവിധായകനുമായ സുന്ദറാണ് ഖുശ്ബുവിൻ്റെ ഭര്‍ത്താവ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്