ആപ്പ്ജില്ല

കാമുകി ഉണ്ടെങ്കിൽ തുറന്ന് പറയാൻ മടിയില്ല: കെ.എൽ.രാഹുൽ

തനിക്ക് കാമുകി ഉണ്ടെങ്കിൽ അത് രഹസ്യമാക്കി വെക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റർ കെ.എൽ.രാഹുൽ

Samayam Malayalam 3 Jun 2018, 1:10 pm
ന്യൂഡൽഹി: തനിക്ക് കാമുകി ഉണ്ടെങ്കിൽ അത് രഹസ്യമാക്കി വെക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റർ കെ.എൽ.രാഹുൽ. ബോളിവുഡ് താരം നിധി അഗർവാളിനെയും തന്നെയും ചേർത്തുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
Samayam Malayalam 1


"ഞാനെൻെറ കാമുകിയെ രാജകുമാരിയെ പോലെ നോക്കും. അങ്ങനെ ഒരാളെ കണ്ടെത്തിയാൽ അത് തുറന്ന് പറയാനും മടിയില്ല," എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.

രാഹുൽ നിധി അഗർവാളിനൊപ്പം ഡിന്നർ കഴിക്കുന്നതിൻെറ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വാർത്തകൾ പുറത്ത് വന്നു. ഇതോടെയാണ് രാഹുൽ പ്രതികരണവുമായി എത്തിയത്.

"ഒരു ആണിനും പെണ്ണിനും നല്ല സുഹൃത്തുക്കളായി തുടരുന്നത് പ്രയാസമുള്ള കാര്യമാണോ. ഞാനും നിധിയും വർഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. അല്ലാതെ മറ്റൊന്നുമില്ല. ഞങ്ങൾ ഒരേ സിറ്റിയിൽ ജീവിച്ച് വളർന്നവരാണ്," രാഹുൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്