ആപ്പ്ജില്ല

ഒരിക്കലും തിരിച്ചുകിട്ടാത്ത നിമിഷം ഫോട്ടോയിലൂടെ കാണിച്ചുകൊടുത്തു! കല്യാണത്തിന് ഡാഡി ഇല്ലാത്ത സങ്കടം പങ്കിട്ട കൊല്ലം അജിത്തിന്റെ മകളെ തേടിയെത്തിയ അമൂല്യ സമ്മാനം! വൈറലായി വീഡിയോ

പറന്ന് പറന്ന് പറന്ന് എന്ന പത്മരാജന്‍ ചിത്രത്തിലൂടെയായാണ് അദ്ദേഹം അഭിനയിച്ച് തുടങ്ങിയത്. സംവിധാന സഹായി ആവാനെത്തി നടനായി മാറുകയായിരുന്നു അദ്ദേഹം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അഭിനയത്തിന് പുറമെ സംവിധായകനായും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.

Samayam Malayalam 7 Oct 2022, 11:55 am
വില്ലത്തരത്തിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് കൊല്ലം അജിത്ത്. പത്മരാജനോടുള്ള ഇഷ്ടം കാരണം അദ്ദേഹത്തിന്റെ സഹായി ആവാനായി ചെന്നതായിരുന്നു അജിത്ത്. ഈ ലുക്ക് വെച്ച് അഭിനയത്തില്‍ നിനക്ക് ഭാവിയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. അങ്ങനെയാണ് അജിത്ത് നടനായത്. കൊല്ലം അജിത്തിന്റെ മകളായ ഗായത്രിയുടെ വിവാഹം അടുത്തിടെയായിരുന്നു. കല്യാണ ദിവസം ഡാഡിയെ മിസ് ചെയ്തുവെന്ന് പറഞ്ഞ് സങ്കടപ്പെട്ട ഗായത്രിക്ക് ലഭിച്ച അമൂല്യ സമ്മാനത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Samayam Malayalam kollam ajith s daughter gayathri ajith s emotional words went viral
ഒരിക്കലും തിരിച്ചുകിട്ടാത്ത നിമിഷം ഫോട്ടോയിലൂടെ കാണിച്ചുകൊടുത്തു! കല്യാണത്തിന് ഡാഡി ഇല്ലാത്ത സങ്കടം പങ്കിട്ട കൊല്ലം അജിത്തിന്റെ മകളെ തേടിയെത്തിയ അമൂല്യ സമ്മാനം! വൈറലായി വീഡിയോ


ഡാഡിയെ മിസ് ചെയ്തു

കല്യാണ ദിവസം ഡാഡിയെ വല്ലാതെ മിസ് ചെയ്തുവെന്നായിരുന്നു ഗായത്രി പറഞ്ഞത്. ഡാഡി കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഗായത്രി പറഞ്ഞിരുന്നു. ഫാമിലി ഫോട്ടോയില്‍ ഡാഡിയുടെ കുറവ് അറിയാനുണ്ടെന്നും മകള്‍ പറഞ്ഞിരുന്നു. ഡിജിറ്റല്‍ ആര്‍ട്ട് ചെയ്യുന്നയാളുടെ സഹായത്തോടെയായി ഫാമിലി ഫോട്ടോയില്‍ ഡാഡിയേയും ഉള്‍പ്പെടുത്തുകയായിരുന്നു ഗായത്രി.

ഗിരിശങ്കറിന്റെ സമ്മാനം

ഗിരിശങ്കറായിരുന്നു ഡിജിറ്റല്‍ ആര്‍ട്ടിലൂടെയായി കല്യാണ ഫോട്ടോയില്‍ ഗായത്രിക്കൊപ്പമായി കൊല്ലം അജിത്തിനേയും ചേര്‍ത്തത്. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നിമിഷo ഫോട്ടോയിലൂടെ എങ്കിലും കാണുമ്പോൾ അവരുടെ കണ്ണിലുണ്ടാകുന്ന ആ ഒരു സന്തോഷം കണ്ടു കണ്ണു നിറയാത്ത നിമിഷങ്ങൾ ഉണ്ടായിട്ടില്ല.സ്നേഹിക്കുന്നവരെ നഷ്ടപെടുമ്പോളാണ് അവർ നമുക്ക് എത്രമാത്രം പ്രിയപെട്ടവരാണെന്നു മനസിലാക്കു. സിനിമയിലൂടെ കണ്ടിട്ടുണ്ടെങ്കിലും നേരിട്ടു കാണാനുള്ള ഭാഗ്യം ഇതു വരെ ഉണ്ടായിട്ടില്ല, അദ്ദേഹത്തിന്റെ മോൾക്കു വേണ്ടി ഈ ഒരു വർക്ക് ചെയ്തു കൊടുക്കാൻ പറ്റിയതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ടെന്നുമായിരുന്നു ഗിരിശങ്കർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

സംവിധാനമോഹം

നായകന്റെ തല്ല് കൊണ്ട് മുന്നേറുമ്പോഴും മനസിലെ സംവിധാന മോഹം അജിത് കൈവിട്ടിരുന്നില്ല. സിനിമയിലെത്തി മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നതിനിടയിലായിരുന്നു അദ്ദേഹം സംവിധായകന്റെ കുപ്പായം അണിഞ്ഞത്. സംവിധാനം ചെയ്ത സിനിമയ്ക്ക് കഥയും തിരക്കഥയുമെല്ലാം ഒരുക്കിയത് അദ്ദേഹം തന്നെയായിരുന്നു. കോളിങ് ബെല്‍ കൂടാതെ പകല്‍ പോലെ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

ഇന്നും ഓര്‍ത്തിരിക്കുന്നു

ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു കൊല്ലം അജിത്ത് വിടവാങ്ങിയത്. അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ച അജിത്തിന് താരങ്ങളെല്ലാമായി അടുത്ത സൗഹൃദവുമുണ്ടായിരുന്നു. സിനിമാലോകവും പ്രേക്ഷകരുമെല്ലാം വേദനയോടെ ഓര്‍ക്കുന്ന കലാകാരന്‍ കൂടിയാണ് കൊല്ലം അജിത്ത്.

Latest Malayalam Movie News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്