ആപ്പ്ജില്ല

പ്രൊമോഷന് പോകില്ല; മഡോണക്ക് തലക്കനമെന്ന് തമിഴകം

മഡോണ സെറ്റില്‍ ആരോടും സംസാരിക്കില്ലെന്നും സംസാരിച്ചാൽ തന്നെ പരുക്കന്‍ സ്വഭാവത്തോടെയാണ് പെരുമാറുക എന്നും റിപ്പോര്‍ട്ടില്‍

TNN 19 Apr 2017, 1:33 pm
പ്രേമത്തിന് ശേഷം കോളിവുഡില്‍ തിരക്കേറിയ മലയാളി താരം മഡോണ സെബാസ്റ്റ്യനെതിരെ പുതിയ വിവാദം. നടിക്ക് ഇപ്പോൾ തലക്കനമാണെന്നും സ്വന്തം ചിത്രത്തിന്‍റെ പ്രൊമോഷന് പോകാൻ പോലും നടി കൂട്ടാക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. മഡോണ സെറ്റില്‍ ആരോടും സംസാരിക്കില്ലെന്നും സംസാരിച്ചാൽ തന്നെ പരുക്കന്‍ സ്വഭാവത്തോടെയാണ് പെരുമാറുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടിയുടെ ഭാഗം ചിത്രീകരിച്ച് കഴിഞ്ഞാല്‍ മാറി ഇരിക്കും, ഒന്നിലും പങ്കെടുക്കില്ലെന്നും നടിക്കെതിരെ ആരോപണമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Samayam Malayalam kollywood against to keralite actress madonna sebastian
പ്രൊമോഷന് പോകില്ല; മഡോണക്ക് തലക്കനമെന്ന് തമിഴകം


ഇതിനിടെ മഡോണ പ്രതിഫലം ഉയര്‍ത്തിയതും വിവാദങ്ങൾക്ക് കൊഴുപ്പുകൂട്ടുകയാണ്. ധനുഷ്, വിജയ് സേതുപതി തുടങ്ങിയവരെ പോലുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളതെന്നും അതിനാല്‍ ഇനിയും അത്തരം മുന്‍നിര താരങ്ങള്‍ക്കൊപ്പം മാത്രമേ അഭിനയിക്കൂ എന്നും നടി വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

പ്രേമത്തിന് ശേഷം കിങ് ലയര്‍ എന്ന ചിത്രത്തില്‍ ദിലീപിന്‍റെ നായികയായാണ് മഡോണ മലയാളത്തില്‍ അഭിനയിച്ചത്. അതിന് ശേഷം തമിഴില്‍ കാതലും കടന്ത് പോകും, കവന്‍, പവര്‍ പാണ്ടി എന്നീ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.. ഹ്യൂമണ്‍സ് ഓഫ് സംവണ്‍ എന്ന ഇംഗ്ലീഷ് ചിത്രമാണ് നടിയുടേതായി റിലീസാവാനുള്ളത്.

Kollywood against to Keralite Actress Madonna Sebastian

Keralite Actress Madonna Sebastian traped in to new Controversy

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്