Please enable javascript.K S Mahesh And Ks Chithra Talk,ഞാൻ കൊച്ചേച്ചിയുടെ മോനാണ്! ഓർമ്മയില്ലേ ചേച്ചീ ചെന്നൈയിലെ നമ്മുടെ പാചകപരീക്ഷണങ്ങൾ; മഹേഷ് പറയുന്നു - ks mahesh opens up about his sister ks chithra viral video - Samayam Malayalam

ഞാൻ കൊച്ചേച്ചിയുടെ മോനാണ്! ഓർമ്മയില്ലേ ചേച്ചീ ചെന്നൈയിലെ നമ്മുടെ പാചകപരീക്ഷണങ്ങൾ; മഹേഷ് പറയുന്നു

Samayam Malayalam 27 Jul 2023, 1:01 pm
Subscribe

എന്റെ ചേച്ചിമാർ പാടുന്നത് കേട്ടാണ് ഞാൻ പഠിച്ചത്, അതുതന്നെയാണ് എന്റെ മക്കൾക്കും ഞാൻ പകർന്നു നൽകിയത്- ചിത്രയുടെ കുഞ്ഞനുജൻ കെ എസ് മഹേഷിന് പറയാനുള്ളത്

ks mahesh and chithra
കൊച്ചേച്ചിയുടെ മോനാണ് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രയുടെ അനുജൻ പിറന്നാൾ ആശംസകൾ നേരുന്നത്. ഈ സമയത്ത് നമ്മുടെ കുട്ടിക്കാലം ആണ് ഓർമ്മ വരുന്നത്. സ്ക്കൂൾ കാലഘട്ടവും, ട്യൂഷന് പോയ്കൊണ്ടിരുന്നതും ഒക്കെയാണ് ഓർമ്മ വരുന്നത്. രണ്ടുചേച്ചിമാരും കീർത്തനങ്ങൾ ആലപിക്കുമ്പോൾ ഞാൻ എന്റെ മൃദംഗം എടുത്തുവന്നു ഒച്ചകൂട്ടും, അവരെ ശല്യം ചെയ്യും- കെ എസ് മഹേഷ് മാതൃഭൂമി ന്യൂസിനോട് പറയുന്നു.

ചേച്ചിമാർ പാടുന്നത് കേട്ടാണ് ഞാൻ പല പാട്ടുകളും പഠിച്ചത്, അതൊക്കെ ഞാൻ എന്റെ മക്കളെ പഠിപ്പിച്ചു, ഓർമ്മയില്ലേ ചേച്ചീ നമ്മുടെ ചെന്നൈയിലെ പാചകപരീക്ഷണങ്ങൾ. കൊച്ചേച്ചി ഉണ്ടാക്കി തരുന്നതൊക്കെ ഞാൻ സ്വാദോടെ കഴിക്കുമായിരുന്നു.

കൊച്ചേച്ചിയുടെ കൂടെ പോകുന്നതുകൊണ്ട് വളരെ വലിയ മ്യൂസിഷ്യൻസിന്റെ റെക്കോർഡിങ്ങുകളും ഷോസും ഒക്കെ കാണാൻ സാധിച്ചു, അവരെ പരിചയപ്പെടാനുള്ള ഭാഗ്യം കിട്ടി. കൊച്ചേച്ചിയുടെ എല്ലാ പാട്ടുകളും എന്റെ ഫേവറൈറ്റ്സ് ആണ്. എന്നും ഈ ചിരിച്ച മുഖത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു- മഹേഷ് പറയുന്നു.



എന്റെ സഹോദരങ്ങൾ ക്യാമറക്ക് മുൻപിൽ വരുന്നത് വലിയ പാടാണ് എന്നാണ് ചിത്ര പ്രതികരിച്ചത്. എനിക്ക് അന്നും പാചകം വലിയ പാടാണ്. വളരെ ചെറുപ്പത്തിൽ തന്നെ ഞാൻ ചെന്നൈയിലേക്ക് പോയതാണ്. എന്റെ പരിപാടി പാത്രം കഴുകൽ ആണ്, കുക്കിങ് അറിയില്ല. ഒരിക്കൽ സഹായത്തിന് നിന്ന ചേച്ചി വീട്ടിലേക്ക് പോയി. എളുപ്പത്തിൽ ഉണ്ടാക്കാനായി ഒരിക്കൽ കാബേജ് കുക്ക് ചെയ്യാൻ പോയ സമയം കൈ മുറിഞ്ഞ കഥയും ചിത്ര പറയുന്നുണ്ട്.

എന്ത് പറഞ്ഞുകൊടുത്താലും പെട്ടെന്ന് പഠിക്കുമായിരുന്നു എന്നാണ് ചിത്രയെക്കുറിച്ച് ഗുരുനാഥ കൂടിയായ ഓമനക്കുട്ടി പറയുന്നത്. കരമനയിൽ ഒരിക്കൽ കച്ചേരി അവതരിപ്പിക്കാൻ പോയപ്പോഴാണ് ആദ്യമായി അവളുടെ ഗാനം ഞാൻ കേൾക്കുന്നത്. സൂര്യകാന്തി എന്ന ഗാനം ആണ് അവൾ പാടിയത്. അന്ന് കുഞ്ഞു ശബ്ദത്തിൽ പാടിയ ആ ഗാനം ഇന്നും എന്റെ മനസ്സിലുണ്ട്. ഇന്നും എന്റെ കുഞ്ഞുചിത്രയാണ് എന്റെ മനസ്സിൽ അവൾ- ഓമനക്കുട്ടി പറഞ്ഞു.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ