ആപ്പ്ജില്ല

വിശന്ന് വലഞ്ഞ നായകനും സംവിധായകനും മഞ്ഞ് വാരിതിന്ന് വയർ‍ നിറയ്ക്കുകയാണ് സൂർ‍ത്തുക്കളേ...!

രുചി കൂടിയ മഞ്ഞ് ആംസ്റ്റർഡാമിലെയല്ല ഇന്ത്യൻ മഞ്ഞാണെന്ന രസകരമായ അഭിപ്രായവും പങ്കുവെച്ചുകൊണ്ടാണ് ഇവരുടെ ആസ്വദിച്ചുള്ള മഞ്ഞ് കഴിക്കൽ

Samayam Malayalam 5 Dec 2019, 2:58 pm
വിജയ് സൂപ്പറും പൗർണ്ണമിക്കും ശേഷം സംവിധായകൻ ജിസ് ജോയിയുടെ ഏറ്റവും പുതിയ ചിത്രം നടൻ കുഞ്ചാക്കോ ബോബനോടൊപ്പമാണ്. കേരളത്തിലെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞശേഷം ഇപ്പോള്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് കശ്മീരിലാണ് പുരോഗമിക്കുന്നത്. ചിത്രത്തിലെ നായകനും സംവിധായകനും ചേര്‍ന്നുള്ള രസകരമായൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കശ്മീരിലെ മഞ്ഞുമൂടിയ ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ.
Samayam Malayalam chackochan


Also Read: നച്ചുവിനേക്കാളും ഇഷ്ടം എന്നെയാണെന്ന് അറിയാം! ആരാധനയ്ക്ക് പിറന്നാളാശംസയുമായി പ്രാര്‍ത്ഥന!

'ശകലം ഉപ്പും മുളകും കൂടി ഇട്ടാൽ നന്നാകും' എന്ന് ചാക്കോച്ചൻ പറഞ്ഞപ്പോള്‍ വല്ല കാരയ്ക്കയോ പേരക്കയോ പച്ചമാങ്ങയോ ഇട്ടാൽ അടിപൊളിയായിരിക്കും എന്ന് ജിസ് മറുപടി പറയുന്നുമുണ്ട്.

Also Read: മോഹിപ്പിച്ച കഥയ്ക്ക് ജീവന്‍ നല്‍കുകയാണ്, കുറുപ്പിനെ വെറുതെ വിടണം; ആരാധകരോട് ദുല്‍ഖര്‍ സല്‍മാന്‍

ശേഷം ആംസ്റ്റർഡാമിൽ കഴിച്ച മഞ്ഞാണോ ഈ മഞ്ഞാണോ നല്ലതെന്ന് ചാക്കോച്ചനോട് ജിസ് ചോദിക്കുന്നതും ഇന്ത്യയിലെ മഞ്ഞാണ് നല്ലതെന്ന് ചാക്കോച്ചൻ പറയുന്നതുമൊക്കെ കശ്മീരിൽ നിന്ന് ഇരുവരും ചേര്‍ന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയിലുണ്ട്.

  • Also Watch: ദിലീപ് നാദിർഷ കൂട്ടുകെട്ട് ; കേശു ഈ വീടിന്റെ നാഥൻ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്