ആപ്പ്ജില്ല

കുഞ്ചാക്കോയെ അപ്പൂപ്പാ എന്ന് വിളിച്ച കൊച്ചുമിടുക്കി!!!

കുഞ്ചാക്കോയെ അക്ഷരാര്‍ഥത്തില്‍ ഒരു കൊച്ചുമിടുക്കി ഞെട്ടിച്ചിരിക്കുകയാണ്.

TNN 28 Jul 2017, 8:09 pm
മലയാളത്തിന്റെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബന്‍. സിദ്ധാര്‍ഥ് ഭരതന്റെ വര്‍ണ്യത്തില്‍ ആശങ്ക എന്ന പുതിയ ചിത്രത്തിലൂടെ മറ്റൊരു തലത്തിലേക്ക് വളരാനൊരുങ്ങുകയുമാണ് അദ്ദേഹം. ആ സമയത്താണ് കുഞ്ചാക്കോയെ അക്ഷരാര്‍ഥത്തില്‍ ഒരു കൊച്ചുമിടുക്കി ഞെട്ടിച്ചിരിക്കുന്നത്.
Samayam Malayalam kunchako boban nafa awards
കുഞ്ചാക്കോയെ അപ്പൂപ്പാ എന്ന് വിളിച്ച കൊച്ചുമിടുക്കി!!!


എവര്‍ഗ്രീന്‍ ഹീറോയെന്നും ചോക്ലേറ്റ് നായകനെന്നുമെല്ലാം മലയാളികൾ വിളിക്കുന്ന ചാക്കോച്ചനെ ഇവൾ വിളിച്ചത് അപ്പൂപ്പായെന്നാണ്. അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന നാഫ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിനിടെയായിരുന്നു ഇത്. സംഘാടകരായ സെൻസി മീഡിയയാണ് സാറാ സെൻ എന്ന ഈ കൊച്ചുമിടുക്കിയെ വേദിയിലെത്തിച്ചിരുന്നത്.

അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ ആണ് ഈ അപ്പൂപ്പൻ വിളി. സദസ്സില്‍ കുഞ്ചാക്കോയുടെ ഭാര്യ പ്രിയയുമുണ്ടായിരുന്നു. സംഗതി പ്രേക്ഷകര്‍ക്ക് മാത്രമല്ല, കുഞ്ചാക്കോയേയും സന്തോഷിപ്പിച്ചു. രസകരമായ ഈ സംഭവം കുഞ്ചാക്കോ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പ് ഇങ്ങനെയാണ്....

ഒരുപാട് പേര്‍ എന്നെ എവര്‍ഗ്രീന്‍ ഹീറോ, ചോക്ലേറ്റ് ഹീറോ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, ഈ ചോട്ടയ്ക്ക് ഇതിനെക്കുറിച്ച് വേറെ ചില ചിന്തകളാണുള്ളത്. ഈ കുറുമ്പി എന്നെ വിളിച്ചത് അപ്പൂപ്പന്‍ എന്നാണ്. ഞാന്‍ അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിന് തൊട്ടുമുന്‍പായിരുന്നു അത്. പിള്ള മനസ്സില്‍ കള്ളമില്ല എന്നാണല്ലോ. ...കുഞ്ചാക്കോ ഫോട്ടോയ്‌ക്കൊപ്പം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.......


kunchako boban nafa awards

kunchako boban nafa awards pics goel viral on fb; why?

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്