ആപ്പ്ജില്ല

'റെഡ് ഹോട്ട് പ്രയാഗ'; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറ പറക്കുന്നു!

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴിലൂടെ നായികയായി അരങ്ങേറി മലയാളത്തില്‍ സ്ഥിരസാന്നിധ്യമായി മാറിയ നടിയാണ് പ്രയാഗ. താരത്തിന്‍റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Samayam Malayalam 13 Feb 2020, 3:28 pm
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴിലൂടെ നായികയായി അരങ്ങേറി മലയാളത്തില്‍ സ്ഥിരസാന്നിധ്യമായി മാറിയ നടിയാണ് പ്രയാഗ. താരത്തിന്‍റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Samayam Malayalam lady in red actress prayaga martin looks beautiful in this red dress see pics
'റെഡ് ഹോട്ട് പ്രയാഗ'; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറ പറക്കുന്നു!


പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങള്‍

ഇന്‍സ്റ്റഗ്രാമിലൂടെ പ്രയാഗ തന്നെയാണ് തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

റെഡ് ലേഡി

ചുവന്ന വസ്ത്രമണിഞ്ഞ് അതിസുന്ദരിയായാണ് പ്രയാഗ എത്തിയിരിക്കുന്നത്. ഒന്നിലധികം ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമെന്നാണ് ആരാധകര്‍ പറയുന്നത്.

ബാലതാരമായി തുടക്കം

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഒരേ മുഖം, രാമലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു പ്രയാഗ. സാഗര്‍ ഏലീയാസ് ജാക്കിയില്‍ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം.

കഴിഞ്ഞ വർഷം

ബ്രദേഴ്സ് ഡെ, കന്നഡ ചിത്രം ഗീത, ഉള്‍ട്ട എന്നിവയായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍. പ്രയാഗയും ദീപക് പറമ്പോലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്‍റെ പോസ്റ്റര്‍ ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്