ആപ്പ്ജില്ല

മുപ്പതാണ്ടായി എന്ന സഹിക്കുന്ന കാരുണ്യമേ! ലീനയ്ക്ക് പിറന്നാളുമ്മയുമായി ലാൽ ജോസ്! അമ്മയ്ക്ക് ആശംസയേകി മകളും

അസോസിയേറ്റായി തുടക്കം കുറിച്ച് പിന്നീട് സംവിധായകനായി മാറുകയായിരുന്നു ലാല്‍ ജോസ്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാള്‍ കൂടിയാണ് അദ്ദേഹം. താരങ്ങളെല്ലാമായി അടുത്ത സൗഹൃദവും സൂക്ഷിക്കുന്നുണ്ട് അദ്ദേഹം. നിരവധി നായികമാരെയാണ് ഈ സംവിധായകന്‍ മലയാളത്തിന് പരിചയപ്പെടുത്തിയിട്ടുള്ളത്.

Samayam Malayalam 10 Mar 2022, 2:23 pm
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. ഒരു മറവത്തൂര്‍ കനവിലൂടെയായിരുന്നു അദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറിയത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, പട്ടാളം, ചാന്തുപൊട്ട്, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ തുടങ്ങി വ്യത്യസ്തമായ നിരവധി സിനിമകളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. മ്യൂവൂ എന്ന ചിത്രവുമായാണ് അദ്ദേഹം ഒടുവിലായെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
Samayam Malayalam lal jose s lovely birthday wishes to his wife leena
മുപ്പതാണ്ടായി എന്ന സഹിക്കുന്ന കാരുണ്യമേ! ലീനയ്ക്ക് പിറന്നാളുമ്മയുമായി ലാൽ ജോസ്! അമ്മയ്ക്ക് ആശംസയേകി മകളും

ഭാര്യ ലീനയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. 1992ലായിരുന്നു ലാല്‍ ജോസും ലീനയും വിവാഹിതരായത്. ഐറിനും കാതറിനുമാണ് ഇവരുടെ മക്കള്‍. മൂത്തമകളായ ഐറിന്‍ വിവാഹിതയാണ്. പേരക്കുട്ടി എത്തിയതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞും ലാല്‍ ജോസ് എത്തിയിരുന്നു. ഇന്ന് അവളുടെ പിറന്നാളാണ്. എത്ര പറന്ന് മാറിയാലും എന്നെ ഈ ഭൂമിയിൽ തന്നെ കെട്ടിയിടുന്ന കു(റ്റി)ട്ടിയുടെ, സന്തോഷ ജന്മദിനം കുറ്റിക്ക് , മുപ്പതാണ്ടായി എന്നെ സഹിക്കുന്ന കാരുണ്യമേ, ലീനേ, പിറന്നാളുമ്മകൾ എന്നായിരുന്നു ലാൽ ജോസിന്റെ കുറിപ്പ്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

ലീനയ്ക്ക് പിറന്നാളുമ്മയുമായി ലാൽ ജോസ്!


മൂത്ത മകളായ ഐറിനും അമ്മയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. 29 വര്‍ഷത്തെ ചാലഞ്ച് എന്ന ക്യാപ്ഷനോടെയായിരുന്നു മകള്‍ അമ്മയുടെ ഫോട്ടോ പോസ്റ്റ്. മകളേയും പേരക്കുട്ടിയേയും എടുത്ത് നില്‍ക്കുന്ന ഫോട്ടോയായിരുന്നു പോസ്റ്റിനൊപ്പമുള്ളത്.
ഇവിടെ നല്ല ആരോഗ്യത്തിനും സന്തോഷത്തിനും ഒപ്പം നിങ്ങളുടെ പെൺമക്കളോട് "അമ്മയുടെ ഭംഗി കിട്ടാതെ രണ്ടുപേർക്കും" എന്ന് പറയുന്ന അപരിചിതരുടെ വർഷങ്ങളുമുണ്ട് എന്നുമായിരുന്നു ഐറിൻ കുറിച്ചത്.
അധ്യാപക ദമ്പതികളുടെ മകനായാണ് ലാല്‍ ജോസ് ജനിച്ചത്. അമ്മ പഠിപ്പിച്ച അതേ സ്‌കൂളിലായിരുന്നു ലീനയും ജോലി ചെയ്തിരുന്നത്. വീട്ടിലെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളുമെല്ലാം നോക്കുന്നത് ലീനയാണ്. കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് എപ്പോഴും വാചാലനാവുന്നയാള്‍ കൂടിയാണ് ലാല്‍ ജോസ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്