ആപ്പ്ജില്ല

ദിലീപിന് ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്

നടന്‍ ദിലീപിന് തിയേറ്ററുടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്

Samayam Malayalam 13 May 2018, 5:05 pm
കൊച്ചി: നടന്‍ ദിലീപിന് തിയേറ്ററുടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
Samayam Malayalam Dileep


നടി ആക്രമിക്കപ്പെട്ട കേസിലെ അറസ്റ്റിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയാണെന്ന ദിലീപിന്റെ ആരോപണം മാനഹാനിയുണ്ടാക്കി. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ ആരോപണം പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ലിബര്‍ട്ടി ബഷീറിന്‍റെ നോട്ടീസ്. ആരോപണം പിന്‍വലിച്ച്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്