ആപ്പ്ജില്ല

ലൈവ് കാണാൻ സാന്ദ്രയെത്തി; വായുംപൊത്തി വിജയ് ബാബു

കട്ടലോക്കൽ എന്ന് പറ‌ഞ്ഞ് അങ്കമാലി ഡയറീസ് ടീമിട്ട ലൈവ് വീഡിയോയിൽ

TNN 3 Mar 2017, 9:07 pm
കട്ടലോക്കൽ എന്ന് പറ‌ഞ്ഞ് 'അങ്കമാലി ഡയറീസ്' ടീമിട്ട ലൈവ് വീഡിയോയിൽ അവിചാരിതമായി സാന്ദ്ര തോമസുമെത്തി. കഴിഞ്ഞമാസം നിർമ്മാതാവ് വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള പിണക്കം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനുശേഷം വിജയ് ഒറ്റയ്ക്ക് നിർമ്മിച്ച ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. സിനിമ വിജയമാക്കിയ പ്രേക്ഷക‍ർക്ക് നന്ദിപറയാൻ സംവിധായകൻ ലിജോ ജോസുൾപ്പെടെയുള്ളവരിട്ട ലൈവ് വീഡിയോയിലാണ് അവിചാരിതമായി സാന്ദ്ര തോമസ് ലൈവിൽ കാണാൻ വന്നത്. ഇത് കണ്ടതോടെ സാന്ദ്രാ തോമസോ എന്നു പറഞ്ഞ് വിജയ് വായപൊത്തി.
Samayam Malayalam lijo joses live video going viral
ലൈവ് കാണാൻ സാന്ദ്രയെത്തി; വായുംപൊത്തി വിജയ് ബാബു


ഇത് കണ്ട് ചുറ്റുമുള്ളവർ വിജയിയെ നിശ്ശബ്ദനാക്കുന്നതും വീഡിയോയിൽ കാണാം. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതിൽ നന്ദിയുള്ളതായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും കഥയും തിരക്കഥയുമെഴുതിയ ചെമ്പൻ വിനോദ് ജോസും നിർമ്മാതാവ് വിജയ് ബാബുവും പറയുന്നതായാണ് വീഡിയോയിലുള്ളത്.



lijo jose's live video going viral.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്