പൃഥ്വി വിവാഹം ചെയ്തത് മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയയെ ആണ്. കക്ഷി ഇന്ന് സിനിമയുടെ നിര്‍മാണ രംഗത്തെ സജീവ സാന്നിധ്യമാണ്. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മക്കള്‍ പ്രാര്‍ഥനയും നക്ഷത്രയും ഇതിനോടകം തന്നെ തങ്ങളുടെ കഴിവുകളുമായി സിനിമാ മേഖലയിൽ സ്വന്തം കൈയ്യൊപ്പു പതിപ്പിച്ചുകഴിഞ്ഞു. അതിനിടെ ക്വാറൻ്റൈൻ സമയത്ത് തങ്ങളുടെ ആക്ടിവിറ്റികളും കുടുംബത്തിലെ ചിത്രങ്ങളുമൊക്കെയായി പൂർണിമ സൈബറിടത്തിൽ സജിവമാണ്.
നമ്മിലെ നമ്മെ!
ഈ ക്വാറൻ്റൈൻ സമയം നമ്മില നമ്മെ തിരിച്ചറിയാനുള്ള സമയമാണെന്നും എല്ലാവരും അത് തിരിച്ചറിയണമെന്നുമൊക്കെ കുറിച്ചുകൊണ്ട് താരം ആദ്യം രംഗത്തെത്തിയിരുന്നു.
പഴയകാല ഓർമ്മകൾ!
പിന്നീടുള്ള ഓരോ ദിനങ്ങളിലും തൻ്റെ പഴയ ചിത്രങ്ങളും പളയ കാല ഓർമ്മകളുമൊക്കെ ആരാധകരുമായി പങ്കുവെച്ചും പൂർണിമ രംഗത്തെത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവം!
കഴിഞ്ഞ ദിവസം താരം തൻ്റെ പഴയ കാലത്തെ നീളൻ മുടിയെ കുറിച്ചുള്ള ഓർമ്മച്ചിത്രമാണ് പങ്കുവെച്ചത്. തുടർന്ന് താൻ എങ്ങനെയാണ് മുടി സംരക്ഷിക്കുന്നതെന്നും സ്പെഷ്യൽ കൂട്ടുകളടങ്ങിയ എണ്ണയുണ്ടാക്കുന്നതെങ്ങനെയെന്നുമൊക്കെ താരം കുറിച്ചിരുന്നു.
സുന്ദരമായ ചിത്രത്തിന് ഒപ്പം!
അതിന് പിന്നാലെ ഈ ക്വാറൻ്റൈൻ സമയത്ത് വീട്ടിലിരിക്കുമ്പോൾ മനസ് ചടഞ്ഞു കൂടാതെ നല്ല നാളെയെ കുറിച്ച് ഓർക്കുവാനും ആ ദിനങ്ങളിലേക്ക് ഉറ്റുനോക്കുവാനുമാണ് താരം പറഞ്ഞിരിക്കുന്നത്. സുന്ദരമായ ചിത്രത്തിനൊപ്പമാണ് താരം ഇത് കുറിച്ചിരിക്കുന്നത്.