ആപ്പ്ജില്ല

'ലവ് ആക്ഷൻ ഡ്രാമ'യുടെ സൂപ്പർ കൂൾ ടൈറ്റിലിന് പിന്നിൽ

ഒരു കാര്യം നേടണമെന്ന് അതിയായ ആഗ്രഹം ഉള്ളിലുണ്ടെങ്കിൽ അത് സാധ്യമാകുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ടൈറ്റിൽ ഡിസൈനിംഗ് മേഖലയിലെ പെൺസാന്നിദ്ധ്യമായ റോസ്മേരി ലില്ലു

Samayam Malayalam 9 Sept 2019, 8:14 pm

ഹൈലൈറ്റ്:

  • സിനിമാ ടൈറ്റിൽ ഡിസൈനിങ്ങ് മേഖലയിൽ സ്ത്രീകൾ പൊതുവെ കുറവാണ്
  • അജു വർഗ്ഗീസ് വഴിയാണ് ലവ് ആക്ഷൻ ഡ്രാമയിലേക്ക് വഴി തുറന്നതെന്ന് ലില്ലു
  • നിരവധി സിനിമകളുടെ മിനിമൽ പോസ്റ്ററുകൾ തയ്യാറാക്കി പ്രശസ്തയുമാണ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam lad
നിവിൻ പോളി-അജു വര്‍ഗ്ഗീസ്-നയൻതാര പ്രധാനവേഷത്തിലുള്ള പുതിയ ചിത്രം ലവ് ആക്ഷൻ ഡ്രാമയുടെ ടൈറ്റിലിന് ഒരു ഫ്രഷ്നെസ്സുണ്ട്. ഒരു സൂപ്പർ കൂള്‍ ലുക്ക്. മഞ്ഞയിൽ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇങ്ങനെ നിരന്നിരിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിന്‍റെ ഈ ടൈറ്റില്‍ ഡിസൈന്‍ചെയ്തിരിക്കുന്നത് റോസ്‌മേരി ലില്ലു എന്ന ഒരു പെണ്‍കുട്ടിയാണ്. ഡിസൈനറും ഫോട്ടോഗ്രാഫറുമായ കണ്ണൂര്‍ സ്വദേശിനിയായ റോസ്‌മേരി എറണാകുളത്ത് ഡിസൈനിങ്ങ് സ്ഥാപനത്തിൽ ജോലിചെയ്തുവരികയാണ്. തനിക്ക് ലഭിച്ചിരിക്കുന്ന ഈ അവസരത്തെ പറ്റി കഴിഞ്ഞദിവസം റോസ്മേരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്.
Also Read: സംവിധായക‍ർ മാനത്ത് കാണും; റോസ്‌മേരി മനസ്സിലും...

റോസ്മേരിയുടെ കുറിപ്പ് വായിക്കാം :

''ബസിന്‍റെ സൈഡ് സീറ്റിൽ ഇരുന്ന് പോകുമ്പോ ആകാശം മുട്ടെ പൊങ്ങി നിൽക്കുന്ന സിനിമ പോസ്റ്ററുകൾ കണ്ടപ്പോൾ പലപ്പോഴും കൊതിച്ചിട്ടുണ്ട് അതിൽ എവിടെങ്കിലും എന്‍റെ പേര് വന്നെങ്കിലെന്ന്.. കണ്ണൂര് ഉൾനാട്ടിലുള്ള ഒരു പെൺകുട്ടി കൊച്ചിക്ക് ബസ് പിടിച്ചതും ആ ആഗ്രഹത്തിന് പുറകെയുള്ള യാത്രയിലാണ്. ഇവിടെ കൊച്ചിയിൽ വന്ന് ചെറിയ ചെറിയ ബന്ധങ്ങൾ ഉണ്ടാക്കി ചെറിയ ചെറിയ ടൈറ്റിൽസ് ചെയ്തു. സിനിമയോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് സിനിമ ഫങ്ക്ഷന് നടക്കുന്ന വേദികളിൽ ഫോട്ടോ എടുക്കാൻ പോകുമായിരുന്നു. അങ്ങനെ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ വിജയാഘോഷം നടക്കുന്ന വേദിയിലും എത്തി. ഫോട്ടോസ് എടുത്തു. അവിടുന്നെടുത്ത അജു വര്ഗീസിന്‍റെ ഫോട്ടോ അന്ന് വൈകുന്നേരം തന്നെ ഞാൻ പുള്ളിക്ക് അയച്ചു കൊടുത്തു. ലവ് ആക്ഷൻ ഡ്രാമയുടെ വർക്ക് നടക്കുന്ന സമയമാണ്. മുൻപ് പലതവണ അജു ചേട്ടനെ കാണ്ടിട്ടുണ്ട് പരിചയപ്പെട്ടിട്ടുണ്ട്.

Also Read: 'ലവ് ആക്ഷൻ ഡ്രാമ'യിൽ നയൻതാരയ്ക്കൊപ്പം തിളങ്ങി ദുര്‍ഗ്ഗ

അന്ന് ആ ഫോട്ടോ സെൻറ് ചെയ്ത കുറച്ച് കഴിഞ്ഞപ്പോ അജു ചേട്ടൻ എന്നെ വിളിച്ച്, ലില്ലു ഫോട്ടോ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഒപ്പം ലവ് ആക്ഷൻ ഡ്രാമയുടെ കാര്യവും . ടൈറ്റിൽ കുറച്ച് പേരെ കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ട്, ഒന്നും ഇത് വരെ സെറ്റ് ആയിട്ടില്ല, ലില്ലു ഒന്ന് ട്രൈ ചെയ്ത നോക്ക് എന്ന് പറഞ്ഞു. ആ കിട്ടിയ ആവേശത്തിൽ പണി തുടങ്ങി. കുറെ ടൈറ്റിൽസ് ചെയ്തു. അവർക്ക് എന്ത് വേണോ അത് കിട്ടുന്നത് വരെ ചെയ്യിപ്പിച്ചു. അജു ചേട്ടന് ഇഷ്ടപെട്ട കുറച്ച് ഡിസൈൻസ് അജു ചേട്ടൻ ധ്യാൻ ചേട്ടന് അയച്ചു. എന്നിട്ട് എന്‍റെ അടുത്ത് പറഞ്ഞു ഞാൻ ധ്യാനിനു അയച്ചിട്ടുണ്ട്. ഫൈനൽ തീരുമാനം അവന്‍റെ ആണ്. അങ്ങനെ ധ്യാൻ ചേട്ടന്‍റെ മറുപടിക്ക് വേണ്ടി കാത്തിരുന്നു. അതും വന്നു. പുളിക്കും സംഭവം പിടിച്ച്. പിന്നേം കുറച്ച് ചെഞ്ചസ്. ടൈറ്റിൽ അവിടെ പ്ലേസ് ചെയ്ത തരണം ഇവിടെ പ്ലേസ് ചെയ്ത തരണം അങ്ങനെ കുറെ..

Also Read: 'ലവ് ആക്ഷൻ ഡ്രാമ'യ്ക്കെതിരെ ആസൂത്രിതമായ ഡീഗ്രേഡിംഗ് ആരോപിച്ച് നിര്‍മ്മാതാവ് അജു വർഗീസ്

അവർ തരുന്ന സപ്പോർട്ട് കൊണ്ട് പെട്ടന്ന് ചെയ്തു. അങ്ങനെ ഒരു ദിവസം വൈകുന്നേരം അജു ചേട്ടൻ വിളിച്ചു. ലില്ലു നാളെ നമ്മുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുകയാണ്. അന്നേരം ഉണ്ടായ സന്തോഷം.. ന്‍റെ സാറേ.. അന്നേരം ഞാൻ മയ്യത്തായിണ്ടെങ്കിൽ ന്റെ മയ്യത്തിന് വണ്ടർ അടിച്ച് കിടക്കുന്ന മുഖം ആയേനെ...
അങ്ങനെ പിറ്റേന്ന് വൈകുന്നേരം 6 മണിക്ക് ഫസ്റ്റ് ലുക്ക് വന്നു. അതിൽ എൻ്റെ പേരും ടൈറ്റിൽ ഡിസൈൻ റോസ്മേരി ലില്ലു. ഇന്ന് ആ പെൺകുട്ടി വളരെ സന്തോഷവതിയാണ്. വൈറ്റിലയിലും കലൂരും ഇടപ്പള്ളിയിലും ഒക്കെ മാനം മുട്ടെ പൊങ്ങിനിൽക്കുന്ന പോസ്റ്ററുകൾ കാണുമ്പോൾ അതിൽ ന്‍റെ പേര് കാണുമ്പോൾ... നന്നിയുണ്ട് ഒരു പാഡ് പേരോട് ഇവിടെ വരെ എത്താൻ സഹായിച്ചതിന്, ഒപ്പം കട്ടക്ക് കൂടെ നിന്നതിന്, അജു ചേട്ടനോട്, ധ്യാൻ ചേട്ടനോട്, ആദ്യമായി അവസരം തന്ന ലിജു ചേട്ടനോട് , കൂട്ടുകാരോട് അങ്ങനെ അങ്ങനെ തീരാത്തത്ര പേരോട് നന്ദി''

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്