ആപ്പ്ജില്ല

കേരളത്തിൽ 'ലവ്' എന്ന വാക്ക് യുവതലമുറക്ക് പേടിയാണെന്ന് റിമ

അക്രമികള്‍ക്കെതിരെ അടിയന്തരമായി എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യവും റിമ ഉന്നയിച്ചു.

TNN 25 Feb 2017, 1:29 pm
യുവതലമുറക്ക് ലവ് എന്ന വാക്കിനെ പോലും പേടിയാണെന്ന് നടി റിമ കല്ലിങ്കല്‍. ആലപ്പുഴയില്‍ ഷൂട്ടിങിനെത്തിയപ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചാണ് റിമ യുവതലമുറയുടെ ഇന്നത്തെ മനോനില വിശദീകരിച്ചത്. ആലപ്പുഴയിലെ ഷൂട്ടിങിനിടെ ഒരു പയ്യന്‍ എന്നെ കാണാന്‍ വന്നു. എന്‍റെ ഒരു ഓട്ടോഗ്രാഫ് ആയിരുന്നു പയ്യന്‍റെ ആവശ്യം. ഞാന്‍ ലവ് റിമ എന്നെഴുതി ഒരു ഒപ്പിട്ടു നല്‍കി...
Samayam Malayalam love is a dangerous word in kerala rima kallingal
കേരളത്തിൽ 'ലവ്' എന്ന വാക്ക് യുവതലമുറക്ക് പേടിയാണെന്ന് റിമ


കുറച്ചു കഴിഞ്ഞപ്പോള്‍ പയ്യന്‍ വീണ്ടും അടുത്തെത്തി. ഓട്ടോഗ്രാഫിലെ ലവ് എന്ന വാക്ക് ഒന്ന് മാറ്റിക്കൊടുക്കണം എന്നാവശ്യപ്പെട്ടു. ലവ് എന്നുണ്ടായാല്‍ കൂട്ടുകാര്‍ കളിയാക്കുമെന്ന് അവന് പേടിയായിരുന്നു എന്ന് റിമ ഫേസ്‍‍ബുക്കില്‍ കുറിച്ചു.

അഴീക്കല്‍ ബീച്ചില്‍ അരങ്ങേറിയ സദാചാര ഗുണ്ടായിസത്തിനെതിരെ മുഖ്യമന്ത്രിയും ഡിജിപിയുമെല്ലാം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തരം അക്രമികള്‍ക്കെതിരെ അടിയന്തരമായി എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യവും റിമ ഉന്നയിച്ചു.




Love is a dangerous word in Kerala: Rima Kallingal

A young boy asked her for an autograph and Rima happily obliged. However, he came back to her after some time with a strange request.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്