ആപ്പ്ജില്ല

ധോണിയുടെ മകളെ പാട്ട് പഠിപ്പിച്ചത് ഈ മലയാളി ക്രിക്കറ്റ് താരമോ?

'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ..' എന്ന മലയാളം പാട്ട് പാടി സാമൂഹ്യമാധ്യമങ്ങളിൽ താരമായി മാറിയിരിക്കുകയാണ് ധോണിയുടെ മകൾ സിവ.

TNN 26 Oct 2017, 4:02 pm
'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ..' എന്ന മലയാളം പാട്ട് പാടി സാമൂഹ്യമാധ്യമങ്ങളിൽ താരമായി മാറിയിരിക്കുകയാണ് ധോണിയുടെ മകൾ സിവ. ഉത്തരേന്ത്യക്കാരനായ ധോണിയുടെ മകളെ മലയാളം പാട്ട് പഠിപ്പിച്ചതാരെന്നും ധോണിയുടെ മകൾ സിവ തന്നെയാണോ ഈ പാട്ട് പാടിയതെന്നും ആരാധകർ അന്വേഷിച്ച് കൊണ്ടിരിക്കെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സാന്നിധ്യം ശ്രീശാന്താണ് പഠിപ്പിച്ചതെന്ന വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്.
Samayam Malayalam m s dhonis daughter zivas malayalam song
ധോണിയുടെ മകളെ പാട്ട് പഠിപ്പിച്ചത് ഈ മലയാളി ക്രിക്കറ്റ് താരമോ?


  @mahi7781 @sakshisingh_r ❤️❤️ A post shared by ZIVA SINGH DHONI (@zivasinghdhoni006) on Oct 24, 2017 at 5:26am PDT
zivasinghdhoni006 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സിവ പാട്ടുപാടുന്ന വീഡിയോ പ്രചരിച്ചത്. ധോണിയും ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. ധോണി ഈ വാർത്തയറിഞ്ഞുവെങ്കിലും ഇതുവരെയൊന്നും പ്രതികരിച്ചിട്ടില്ല. ഒരുപക്ഷെ അത് സിവ തന്നെയായിരിക്കാൻ സാധ്യതയുണ്ട്.

തുടക്ക കാലത്ത് ധോണിയും ശ്രീശാന്തും വളരെയടുത്ത സുഹൃത്തുക്കളായിരുന്നു. ഐപിഎൽ വിവാദങ്ങളോടെയാണ് ഇരുവരും തമ്മിൽ അകന്നത്. അതിനുശേഷം ഇരുവരും കണ്ടുമുട്ടിയിട്ട് നാളുകളേറെയായി. ആ സാഹചര്യത്തിൽ ശ്രീശാന്ത് തന്നെയാണോ സിവയെ പാട്ട് പഠിപ്പിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്തോക്കെയായലും നല്ല ശുദ്ധമലയാളത്തിലുള്ള സിവയുടെ പാട്ട് ആരാധകർ ഏറ്റെടുത്ത് ഹിറ്റാക്കിയിരിക്കുകയാണ്.

M.S. Dhoni's Daughter Ziva's Malayalam Song

Now the latest rumor is that a Malayali cricter is behind Dhoni's daughter's song.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്