ആപ്പ്ജില്ല

23 വര്‍ഷത്തിനു ശേഷം മാധുരി ദീക്ഷിതും രേണുക ഷഹാനെയും ഒരുമിക്കുന്നു

സല്‍മാന്‍ ഖാന്‍ നായകനായ ഹം ആപ്കെ ഹെ കോന്‍ ആണ് ആത്മ സുഹൃത്തുക്കള്‍ കൂടിയായ ഇരുവരും ഒടുവില്‍ അഭിനയിച്ച ചിത്രം

TNN 14 Dec 2017, 4:54 pm
അഭിനയശേഷിയും നൃത്തച്ചുവടുകളും കൊണ്ട് ബോളിവുഡ് കീഴടക്കിയ സുന്ദരിയാണ് മാധുരി ദീക്ഷിത്. വിവാഹ ശേഷം കുറച്ചു കാലം അഭിനയ രംഗത്തു നിന്നും വിട്ടു നിന്നെങ്കിലും ദേവദാസ് ,ലജ്ജ തുടങ്ങിയ ബോക്സ് ഒാഫീസ് ഹിറ്റ് ചിത്രങ്ങളിലൂടെ അവര്‍ സിനിമാ രംഗത്ത് വീണ്ടും തന്‍റെ സാന്നിദ്യം ഉറപ്പിച്ചു.
Samayam Malayalam madhuri dixit and renuka shahane to reunite after 23 years
23 വര്‍ഷത്തിനു ശേഷം മാധുരി ദീക്ഷിതും രേണുക ഷഹാനെയും ഒരുമിക്കുന്നു


തന്‍റെ ആദ്യ മറാത്തി ചിത്രത്തിന്‍റെ തയ്യാറെടുപ്പിലാണ് മാധുരിയിപ്പോള്‍. ഇൗ ചിത്രത്തില്‍ മാധുരിക്കൊപ്പം അഭിനയിക്കുന്ന രേണുക ഷഹാനെയെ ബോളിവുഡ് പ്രേക്ഷകര്‍ക്കും ടി വി പ്രേക്ഷകര്‍ക്കും ഏറെ പരിചിതയാണ്. രേണുകയും മാധുരിയും 23 വര്‍ഷത്തിനുശേഷം ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇൗ ചിത്രത്തിനുണ്ട്.

സല്‍മാന്‍ ഖാന്‍ നായകനായ ഹം ആപ്കെ ഹെ കോന്‍ ആണ് ആത്മ സുഹൃത്തുക്കള്‍ കൂടിയായ ഇരുവരും ഒടുവില്‍ അഭിനയിച്ച ചിത്രം. എന്തായാലും വര്‍ഷങ്ങള്‍ക്കു ശേഷം സ്ക്രീനില്‍ ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നതിന്‍റെ ആവേശത്തിലാണ് താരങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്